കോട്ടയം മെഡിക്കൽ കോളജിൽ വൻ തീപിടിത്തം; രോഗികളെ ഒഴിപ്പിച്ചു

Share Now

കോട്ടയം∙ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിർമാണം നടക്കുന്ന കെട്ടിടത്തിൽ വൻ തീപിടിത്തം. ഉച്ചയോടെയാണ് തീപിടിത്തമുണ്ടായത്. കാൻസർ വാർഡ് ഉൾപ്പെടെ സ്ഥിതിചെയ്യുന്ന കെട്ടിടം തൊട്ടടുത്താണ്. തീയും പുകയും ഉയരുന്ന സാഹചര്യത്തിൽ അടുത്തുള്ള കെട്ടിടങ്ങളിൽ നിന്ന് രോഗികളെ പൂർണമായും മാറ്റി. 

ആശുപത്രിയുടെ മൂന്നാം വാർഡിന്റെ പിൻഭാഗത്തായാണ് പുതിയ എട്ട് നില കെട്ടിടം നിർമിക്കുന്നത്. ഷോർട്ട്സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കോട്ടയത്തെയും പരിസരപ്രദേശത്തെയും ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.


Share Now

Leave a Reply

Your email address will not be published. Required fields are marked *