സ്കൂൾ/കോഴ്സ് മാറ്റത്തിനുള്ള ട്രാൻസ്ഫർ അപേക്ഷ നൽകാം

Share Now

ഹയർസെക്കൻഡറി (വൊക്കേഷനൽ) ഒന്നാം വർഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിൽ സ്ഥിരപ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് സ്കൂൾ/ കോഴ്സ് മാറ്റത്തിനുള്ള ട്രാൻസ്ഫർ അപേക്ഷ വ്യാഴാഴ്ചമുതൽ വെള്ളിയാഴ്ച വൈകീട്ട് നാലുവരെ സമർപ്പിക്കാം.

ട്രാൻസ്ഫർ അപേക്ഷ സമർപ്പിക്കുമ്പോൾ ഒരു സ്കൂളിൽനിന്ന് മറ്റൊരു സ്കൂളിലെ ഏതെങ്കിലും കോഴ്സിലേക്കോ അതേ സ്കൂളിലെതന്നെ മറ്റൊരു കോഴ്സ് മാറ്റത്തിനോ അപേക്ഷിക്കാം.

https://www.admission.dge.kerala.gov.in/

ഈ വെബ്സൈറ്റ് ൽ മുഖ്യ അലോട്ട്മെന്റിനായി അപേക്ഷിച്ചപ്പോൾ ഉപയോഗിച്ച യൂസർ ഐ.ഡിയും ഫോൺ നമ്പർ, പാസ്വേഡും നൽകി കാൻഡിഡേറ്റ് ലോഗിൻ ചെയ്ത് ആവശ്യമായ ഓപ്ഷനുകൾ ചേർത്ത് അപേക്ഷ കൺഫേം ചെയ്യണം.

അപ്പോൾ ലഭിക്കുന്ന പി.ഡി.എഫ് രൂപത്തിലുള്ള അപേക്ഷയുടെ പ്രിന്റൗട്ട് അപേക്ഷകനും രക്ഷാകർത്താവും ഒപ്പുവെച്ച് നിലവിൽ പ്രവേശനം നേടിയ സ്കൂളിലെ പ്രിൻസിപ്പലിന് സമർപ്പിക്കണം.

ട്രാൻസ്ഫർ അപേക്ഷ സമർപ്പിച്ച്, ട്രാൻസ്ഫർ അലോട്ട്മെന്റ് കിട്ടിയാൽ നിർബന്ധമായും വിദ്യാർഥി ട്രാൻസ്ഫർ ലഭിച്ച സ്കൂളിൽ/ കോഴ്സിൽ പ്രവേശനം നേടണം.


Share Now

Leave a Reply

Your email address will not be published. Required fields are marked *