പാലക്കാട്ടെ കൊലപാതകങ്ങള്‍ ആസൂത്രിതം CCTV ദൃശ്യങ്ങൾ ദൃശ്യങ്ങള്‍ പുറത്ത്

Share Now

പാലക്കാട്: വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പാലക്കാട് എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ പ്രവർത്തകൻ സുബൈർ വേട്ടേറ്റ് മരിക്കുന്നത്. സുബൈറിന്റെ കൊലപാതകികളെ തേടി പോലീസ് പരക്കം പായുന്നതിനിടെയാണ് ആദ്യ കൊലപാതകം നടന്ന് 24 മണിക്കൂർ പൂർത്തിയാകുന്നതിനിടെ മറ്റൊരു കൊലപാതകംകൂടി നടന്നിരിക്കുന്നത്.

ശനിയാഴ്ച 1.10 ഓടെയാണ് ആർ.എസ്.എസ്. പ്രവർത്തകനായ ശ്രീനിവാസൻ – പാലക്കാട് മേലെ മുറിയിൽ വെട്ടേറ്റ് മരിച്ചത്. സുബൈറിന്റെ കൊലപാതകത്തിന് ശേഷം അക്രമമുണ്ടാവാനുള്ള സാധ്യത പോലീസും പ്രതീക്ഷിച്ചിരുന്നുവെങ്കിലും അത് ഇത്ര പെട്ടെന്ന് മറ്റൊരു കൊലപാതകത്തിലേക്ക് നയിക്കുമെന്ന് പോലീസും കരുതിയില്ല. ആലപ്പുഴയിലേതിന് സമാനമായി കൃത്യമായി ആസൂത്രണംചെയ്ത കൊലപാതകമാണ് പാലക്കാട്ടും നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. നേതാക്കളെ തന്നെ ലക്ഷ്യം വെച്ചുള്ള നീക്കം പോലീസിനും മുൻകൂട്ടി കാണാനായില്ല.

ഒരു തരത്തിലുമുള്ള ഭീഷണിയോ സുരക്ഷാ പ്രശ്നമോ നേരിടുന്നവരല്ല കൊല്ലപ്പെട്ടത് എന്നതുകൊണ്ടുതന്നെ അവർ പോലീസിന്റെ ശ്രദ്ധയ്ക്ക് അപ്പുറുത്തുമായിരുന്നു. ഇതായിരിക്കാം പൊടുന്നനെയുള്ള തിരിച്ചടിയെ പ്രതിരോധിക്കാൻ പോലീസിനും കഴിയാതെ പോയതെന്നാണ് കരുതുന്നത്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം കേരളത്തിൽ 1026 കൊലപാതകങ്ങളാണ് നടന്നതെന്ന് പോലീസിന്റെ കണക്കുകൾ പറയുന്നു. 2022 ഫെബ്രുവരിമാത്രമുള്ള കണക്കാണിത്. 2019-ൽ 323 പേരും 2020-ൽ 306 പേരും 2021-ൽ 337 പേരും 2022 ഫെബ്രുവരി വരെ 60-പേരും കൊല്ലപ്പെട്ടു. തിരുവനന്തപുരം റൂറൽ പൊലീസ് പരിധിയിലാണ് കൂടുതൽ പേർ കൊല്ലപ്പെട്ടത്. കൂടുതൽ കൊലപാതക കേസുകളും രജിസ്റ്റർ ചെയ്തത് ഇവിടെയാണ്.


Share Now

2 thoughts on “പാലക്കാട്ടെ കൊലപാതകങ്ങള്‍ ആസൂത്രിതം CCTV ദൃശ്യങ്ങൾ ദൃശ്യങ്ങള്‍ പുറത്ത്

Leave a Reply

Your email address will not be published. Required fields are marked *