നിപ:കോഴിക്കോട് ജില്ലയിൽ പൊതുപരിപാടികൾക്ക് നിയന്ത്രണം
കോഴിക്കോട് ജില്ലയിൽ മരുതോങ്കര ഗ്രാമ പഞ്ചായത്തിലും, ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലും നിപ വൈറസ് രോഗം ബാധിച്ച് രണ്ട് പേർ മരണപ്പെട്ടതായി സ്ഥരീകരിച്ചിട്ടുണ്ട്. നിപ വൈറസ് ബാധക്കെതിരായ മുൻകരുതലുകളെ കുറിച്ചും, അസുഖ വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളെക്കുറിച്ചും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ നിപ മാനേജ്മെന്റ് പ്ലാൻ പ്രകാരം മാർഗ്ഗ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ 9 പഞ്ചായത്തുകളിലെ വിവിധ വാർഡുകൾ കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. രോഗ വ്യാപനം തടയുന്നതിനായി കോഴിക്കോട് ജില്ലയിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും, അടുത്ത പത്ത് ദിവസത്തേക്ക് താത്ക്കാലികമായി നിർത്തിവെക്കേണ്ടതാണ്.ഈ വിഷയവുമായി ബന്ധപ്പെട്ട് ചുവടെ ചേർക്കുന്ന നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.


കണ്ടെൻമെന്റ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടതും മാസ്ക് ,സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കേണ്ടതുമാണ്.
കണ്ടയ്ൻമെൻ്റ് സോണിൽ ഉൾപ്പെട്ട വിദ്യാലയങ്ങൾക്ക് ഓൺലൈൻ ക്ലാസ് ഒരുക്കുവാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.