പുതിയ കോവിഡ് നിയന്ത്രണങ്ങൾ
കേരളത്തിൽ കോവിഡ് വൈറസിന്റെ മൂന്നാം തരംഗം നിയന്ത്രണാതീതമായി പടർന്നു കൊണ്ടിരിക്കുകയാണ്.
ഏറ്റവും വലിയ പ്രതിദിന കണക്കാണ് സംസ്ഥാനത്തു ഇന്ന് സ്ഥിതീകരിച്ചത്. 55475 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിതീകരിച്ചത്. 24 മണിക്കൂറിനിടെ പരിശോധിച്ചത് ഒരു ലക്ഷത്തിലധികം സാമ്പിളുകളാണ്. 49.4 % ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 70 കോവിഡ് മരണങ്ങൾ കൂടി സ്ഥിതീകരിച്ചു.
ഈ സാഹചര്യത്തിലെ പുതിയ കോവിഡ് നിയന്ത്രണങ്ങൾ ഇവയൊക്കെ:
* കാറ്റഗറി 1 എ
– ഐ സി യു വിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികൾ 50% ത്തിൽ കൂടുതൽ
– ജില്ലയിൽ എല്ലാ തരത്തിലുമുള്ള പൊതു പരിപാടികൾ, വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്ന പരമാവധി ആളുകളുടെ എണ്ണം 50.
* കാറ്റഗറി 2 ബി
– ഐ സി യു വില പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് ബേസ് ലൈൻ തീയതിയിൽ നിന്ന് (ജനുവരി 1) ഇരട്ടി ആവുകയാണെങ്കിൽ,
– പൊതു പരിപാടികൾ അനുവദിക്കില്ല
– വിവാഹം, മരണാന്തര ചടങ്ങുകൾ എന്നിവക്ക് പരമാവധി 20 പേർ
* കാറ്റഗറി 3 സി
– ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ 25% ത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആയാൽ
– പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല
– വിവാഹം, മരണാന്തര ചടങ്ങുകൾ തുടങ്ങിയവക്ക് പരമാവധി 20 ആളുകൾ,
– സിനിമ തിയേറ്ററുകൾ, മാളുകൾ, സ്വിമ്മിങ് പൂള്, തിയേറ്റർ തുടങ്ങിയവയുടെ പ്രവർത്തനം അനുവദിക്കില്ല
– ബിരുദ ബിരുദാനന്തര തലത്തിൽ ഫൈനൽ ഇയർ ക്ലാസ്സുകളും, 10,12 ക്ലാസ്സുകളും ഒഴികെയുള്ള ( ട്യൂഷൻ സെന്റർ) ഉൾപ്പെടെ ഓൺലൈൻ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ
റെസിഡൻഷ്യൽ വിദ്യാഭാസ സ്ഥാപനങ്ങൾ ബയോ ബബിൽ മാതൃകയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇത് ബാധകമല്ല.