ഫോക്കസ് ഏരിയ മാത്രം പഠിച്ചാല്‍ എ പ്ലസ് കിട്ടില്ല, ചോദ്യ ഘടനയില്‍ പുതിയ കുരുക്ക്
തിരുവനന്തപുരം: എസ് എസ് എല്‍ സി, പ്ലസ് ടു (SSLC, Plus two ) വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളിയായി ചോദ്യഘടനയില്‍ പുതിയ കുരുക്ക്.നോണ്‍ ഫോക്കസ് ഏരിയയില്‍ (Focus area) നിന്നുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ക്ക് ചോയ്സ് വെട്ടി കുറച്ചതാണ് പുതിയ പ്രശ്‍നം. ഫോക്കസ് ഏരിയയില്‍ നിന്നുള്ള ചോദ്യം കുറച്ചതിന് പിന്നാലെ ഉള്ള പുതിയ നീക്കം വഴി മുഴുവന്‍ മാര്‍ക്ക് കിട്ടാന്‍ കുട്ടികള്‍ക്ക് കൂടുതല്‍ പാടു പെടേണ്ടി വരും.
വിവിധ പാര്‍ട്ടുകളായുള്ള ചോദ്യ പേപ്പറില്‍ തന്നെ എ, ബി എന്നിങ്ങിനെ ഉപവിഭാഗങ്ങള്‍ ഉണ്ട്. പാര്‍ട്ട് ഒന്നില്‍ എ വിഭാഗം ഫോക്കസ് ഏരിയയില്‍ നിന്നുള്ള ചോദ്യങ്ങളും പാര്‍ട്ട് ബി ഫോകസ് ഏരിയക്ക് പുറത്തെ ചോദ്യങ്ങളുമാണ്. എ പാര്‍ട്ടില്‍ 6 ചോദ്യങ്ങളില്‍ നാലെണ്ണത്തിനുള്ള ഉത്തരമെഴുതിയാല്‍ മതി. അങ്ങനെ ഇഷ്ടമുള്ളത് തെരെഞ്ഞെടുക്കാനുള്ള ചോയ്സുണ്ട്. എന്നാല്‍ ബി വിഭാഗം നോണ്‍ ഫോക്കസ് ഏരിയയില്‍ നിന്നുള്ള നാല് ചോദ്യങ്ങള്‍ക്ക് ചോയ്സ് ഒന്നും ഇല്ല. അതായത് ഒരു ചോദ്യത്തിന് ഉത്തരം തെറ്റിയാല്‍ അതിന്റെ മാര്‍ക്ക് പോകും. പാര്‍ട്ട് രണ്ടിലെ നോണ്‍ ഫോക്കസ് ഏരിയയില്‍ മൂന്നു ചോദ്യങ്ങളില്‍ രണ്ടെണ്ണം എഴുതണം. പാര്‍ട്ട് രണ്ടിലെയും ഫോക്കസ് ഏരിയയില്‍ ചോദ്യങ്ങള്‍ക്ക് ചോയ്സ് ഉണ്ട്.
കൂടുതല്‍ ചോയ്സ് നല്‍കേണ്ടിയിരുന്നത് നോണ്‍ ഫോകസ് ഏരിയയിലായിരുന്നുവെന്നാണ് അധ്യാപകരടക്കം ചൂണ്ടിക്കാട്ടുന്നത്. നിലവിലെ ഈ ഘടന വഴി എ ഗ്രേഡും എ പ്ലസും നേടാന്‍ കുട്ടികള്‍ വല്ലാതെ ബുദ്ധിമുട്ടും. ഫോക്കസ് ഏരിയക്ക് പുറത്തു കൂടുതല്‍ ഉത്തരങ്ങള്‍ക്ക് ചോയ്സ് നല്‍കുന്നതില്‍ ശാസ്ത്രീയ പ്രശ്‍നം ഉണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം. മാര്‍ക്ക് വല്ലാതെ കുറഞ്ഞാല്‍ അപ്പോള്‍ ബദല്‍ മാര്‍ഗം ആലോചിക്കാമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. മുന്‍ വര്‍ഷത്തെ പോലെ ഇഷ്ടം പോലെ എ പ്ലസ് വേണ്ടെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് ചോദ്യ ഘടന കടുപ്പിക്കുന്നത്.
പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷയിൽ സർക്കാർ നിശ്ചയിച്ച ചോദ്യ ഘടനയിൽ വ്യാപക പരാതിയുമായി അധ്യാപകരും വിദ്യാർത്ഥികളും രംഗത് എത്തി. ഫോക്കസ് ഏരിയ മാത്രം പഠിച്ചാൽ എ പ്ലസും എ ഗ്രേഡും കിട്ടാത്തത് ആൺ പ്രശ്നം. ഉയർന്ന ഗ്രേഡ് നേടുന്നവരുടെ എണ്ണം കുറക്കാനുള്ള ബോധ പൂർവമുള്ള നടപടി ആണ് എന്നാണ് വ്യാപകമായ പ്രധിഷേധം. ഏസ്സ് സി ആർ ടി നിശ്ചയിച്ച ഫോക്കസ് ഏരിയ കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് നവീകരിച്ചത്.
കോവിഡ് പശ്ചാത്തലത്തിൽ ഒന്പതാം ക്ലാസ് വരെ ഓൺലൈൻ പഠനം തുടരാൻ സർക്കാർ ഉത്തരവ് ഇറക്കി. അധ്യാപകർ എല്ലാ ദിവസവും സ്കൂളിൽ വരണം. സർക്കാർ ഇറക്കിയ പുതിയ മാർഗരേഖ യിലാണ് ഉത്തരവുകൾ ഇറക്കിയത്. ഒന്നുമുതൽ ഒമ്പതുവരെ ക്ലാസ്സുകളിൽ പഠിക്കുന്ന കൂട്ടികൾക്ക് ജനുവരി 21 മുതൽ രണ്ടാഴ്ച കാലത്തേക്കാണ് സ്കൂളുകളടച്ചത്. ഈ കാലയളവിൽ ഓൺലൈൻ ക്ലാസുകളായിരിക്കണമെന്നും രണ്ടാഴ്ച കഴിഞ്ഞ് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മാർഗരേഖയിൽ പറയുന്നു.