ഒമിക്രോൺ ബാധിച്ചാൽ നഖങ്ങളിലും ചുണ്ടുകളിലും പ്രകടമാകുന്ന ലക്ഷണങ്ങൾ ഇവയൊക്കെ!

Share Now

രാജ്യങ്ങൾ മുഴുവനും ഓമിക്രോണിന്റെ ഭീതിയിലാണ്. വളരെ പെട്ടെന്ന് തന്നെ പടർന്നു പിടിക്കുന്ന കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വേരിയന്റ് ആയ ഓമിക്രോൺ കോവിഡ് -19 നേക്കാളും അപകട കാരിയാണ്. ഡെൽറ്റ വകഭേദത്തെ കീഴടക്കിയെങ്കിലും അമേരിക്ക പോലെയുള്ള രാജ്യങ്ങളിൽ ഓമിക്രോൺ പിടി മുറുക്കിയിരിക്കുക ആണ്.

കോവിഡ് വൈറസിന്റെ ലക്ഷണങ്ങളിൽ നിന്നും വ്യത്യസ്തമായി ഒമിക്രോണിന്റെ ലക്ഷണങ്ങളെ കുറിച്ച് ആരോഗ്യ വകുപ്പ്‌ വിശദീകരിക്കുന്നത് ഇങ്ങനെ. ഒമിക്രോണിന്റെ ലക്ഷണങ്ങൾ കോവിഡ് 19 ന്റെ ലക്ഷണങ്ങളെക്കാൾ തികച്ചും വ്യത്യസ്തമാണ്. ഒമിക്രോൺ വേരിയന്റ് ന്റെ ചർമ്മതിലും ചുണ്ടുകളിലും നഖങ്ങളിലും കാണുന്ന ലക്ഷണങ്ങൾ ശ്രദ്ധിക്കണമെന്നും എത്രയും പെട്ടെന്ന് തന്നെ ചികിത്സ നേടണമെന്നും ദി മിറർ റിപ്പോർട്ട് ചെയ്യുന്നു.

നേരിയ പനിയും ചുമയും ആയിരുന്നു ഒമിക്രൊണിന്റെ ലക്ഷണങ്ങൾ ആയി പറയപ്പെട്ടിരുന്നത്. എന്നാൽ ഇതിബറ്റ് പുറമെ മറ്റു ലക്ഷണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യുനുണ്ട്‌ എന്ന് അമേരിക്കൻ സെൻറെർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ്‌ പ്രെവെൻഷൻ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഇവയൊക്കെ ആണ്:

1. നേരിയ പനിയും ചുമയും

1. ചർമത്തിൽ വിളറിയ ചാര നിറം അല്ലെങ്കിൽ നീല നിറം കാണുക

2. ചുണ്ടുകളിൽ വിളറിയ ചാര നിറം അല്ലെങ്കിൽ നീല നിറം കാണുക

3. നഖങ്ങളിൽ വിളറിയ ചാര നിറം അല്ലെങ്കിൽ നീല നിറം കാണുക

4. രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുക

5. ശ്വാസ തടസ്സം, തുടർച്ചയായ വേദന, നെഞ്ചിലെ സമ്മർദ്ദം

ഈ ലക്ഷണങ്ങളെ കോവിഡ് 19 അണുബാധയുടെ അപകട സാധ്യത മുന്നറിയിപ്പുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓമിക്രൊൺ ബാധിച്ച രോഗികളിൽ കടുത്ത ക്ഷീണവും പ്രകടമാകുന്നുണ്ട്. ചെറുപ്പക്കാരായ രോഗികളിലും കടുത്ത ക്ഷീണം കാണുന്നതായി ദക്ഷിണാഫ്രിക്കൻ മെഡിക്കൽ അസ്സോസ്സിയേഷൻ പ്രസിഡന്റ് പറയുന്നു. പുതിയ വകഭേദം ബാധിച്ച രോഗികളിൽ രുചിയോ മണമോ നഷ്ടപ്പെടുന്നതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒമിക്രൊണിന്റെ ലക്ഷണങ്ങൾ ഡെൽറ്റ വകഭേദത്തിന്റെ ലക്ഷണങ്ങളോട് സാമ്യമുള്ളവയായിട്ടാണ് കാണുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങൾ തുടർച്ചയായ ചുമയും രുചിയോ മണമോ നഷ്ടപ്പെടുന്നതും ആയിരുന്നു. ഈ ലക്ഷണങ്ങളൊക്കെ ഒമിക്രൊൺ ബാധിച്ച ആളുകളിൽ കുറവാണ് എന്ന് നാഷണൽ ഹെൽത്ത് സർവീസ് വ്യക്തമാക്കുന്നു.


Share Now

Leave a Reply

Your email address will not be published. Required fields are marked *