ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം: ലോക്ക്ഡൌണ്‍ ഏര്‍പെടുത്താന്‍ തയാറെന്ന് സര്‍ക്കാര്‍

Share Now

ന്യൂ ഡല്‍ഹി: രാജ്യ തലസ്ഥാനത് അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൌണ്‍ ഏര്‍പെടുത്താന്‍ തയാറായി ഡല്‍ഹി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍ ഇത്തരമൊരു നീകതിലെക്ക് എത്തിയത്.

നേരത്തെ തന്നെ മുഖ്യ മന്ത്രി അരവിന്ധ കേജരിവളിന്റെ നേത്രത്വത്തില്‍ പ്രതിസന്ധിയെ നേരിടാന്‍ വിവിധ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. സ്കൂളുകള്‍ ഒരഴ്ച്ചതെക്ക് അടച്ചു, സര്‍ക്കാര്‍ ഓഫീസുകള്‍ അടുത്ത ഒരാഴ്ച പ്രവര്‍ത്തിക്കുക വര്‍ക്ക്‌ ഫ്രം ഹോം വ്യവസ്ഥയില്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 17 വരെ വിലക്ക് ഏര്‍പ്പെടുത്തി, സ്വകാര്യ ഓഫിസുകളോട് ഒരാഴ്ച വര്‍ക്ക്‌ ഫ്രം ഹോം നടപ്പാക്കാന്‍ നിര്‍ദേശം.

നിലവിലെ സ്ഥിതി ഗുരുതരമാണെന്നും വീടിനുള്ളില്‍ പോലും മാസ്ക് ധരിക്കേണ്ട അവസ്തയിലാണെന്നുമാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ പറഞ്ഞത്. എന്‍.വി രാമണ അധ്യക്ഷനായ മൂന്നംഗ ബെന്‍ജ് ആണ് വാദം കേട്ടത്.

രാജ്യ തലസ്ഥാനത് അപകടകരമായ വായു ഗുണ നിലവാര സൂചിക. എ.ക്യു.ഐ 800 നു അടുതെത്തി. നഗരത്തില്‍ പുകമഞ്ഞു രൂക്ഷമായതോടെ കാഴ്ചയുടെ ദൂര പരിധി കുറഞ്ഞു.   

നിലവിലെ ദല്‍ഹിയിലെ വായു ഗുണനിലവാര സൂചിക 380ല്‍ എത്തി നില്‍ക്കുകയാണ്. ശെരിക്കും വേണ്ട അളവ് 50ല്‍ താഴെ ആണ്. എയര്‍ ക്വാളിറ്റി ഇന്‍ഡെക്സ് 50ല്‍ താഴെ ആണെങ്കില്‍ നല്ലത് എന്നും, 50-100  ഇടയിലാണെങ്കില്‍ തൃപ്തികരം എന്നുമാണ് സൂചിക വിലയിരുത്തുന്നത്. 101-200 നും ഇടയിലാണെങ്കില്‍ കുഴപ്പമില്ല എന്നും 301നും 400നും മദ്ധ്യേ ആണെങ്കില്‍ വളരെ മോശമാണെന്നും പറയുന്നു.  യഥാര്‍ത്ഥത്തില്‍ ഡല്‍ഹിയുടെ അന്തരീക്ഷത്തില്‍ ഉള്ളത് വിഷപ്പുകയാണ്. സുപ്രീം കോടതിയുടെ അന്ത്യ ശാസനത്തിനു പിന്നാലെയാണ് നിയന്ത്രണങ്ങള്‍ പ്രക്യപിച്ചത്.   

വായു മലിനീകരണം തടയാന്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നിയന്ത്രണം എല്പിക്കാനും ഒരു മാസത്തില്‍ ഒരിക്കലെങ്കിലും സൈക്കിളിലോ ബസിലോ യാത്ര ചെയ്യണമെന്നും ഡല്‍ഹി ഉപ മുഖ്യ മന്ത്രി മനീഷ് സിസോദിയ നിര്‍ദേശിച്ചു.

‘മലിനീകരണം കുറക്കുന്നതിന് നിയന്ത്രണങ്ങളും നിയമങ്ങളും കൊണ്ടുവരാന്‍ സര്‍ക്കാരിന്‍ ഉത്തരവധിത്വമുണ്ട്. വ്യവസായ മേഗലയും പൊതു ജനങ്ങള്‍ക്കും ഇത് ബാധകാമാണ്. അടുത്ത തലമുറക്ക് വേണ്ടി എങ്കിലും മലിനീകരണം കുറയ്ക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും മാസത്തില്‍ ഒരു ദിവസമെങ്കിലും നിങ്ങളുടെ യാത്ര രീതി മാറ്റണം’- മനീഷ് സിസോദിയ പറഞ്ഞു.  

വായു മലിനീകരണം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങള്‍ വ്യക്തമാക്കാന്‍ കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. അന്തരീക്ഷ മലിനീകരണത്തിന്റെ കാരണം കര്‍ഷകര്‍ വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് എന്ന കേന്ദ്ര സര്‍ക്കാരിന്റെയും ഡല്‍ഹി സര്‍ക്കാരിന്റെയും വാദം സുപ്രീം കോടതി തള്ളി. വയ്ക്കോല്‍ കത്തിക്കുന്നത് മാത്രമല്ല മലിനീകരണത്തിനു കാരണം. ഈ അവസ്ഥക്ക് കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരേപോലെ ഉത്തരവാദിത്വം ഉണ്ട്. മലിനീകരണം തടയാന്‍ സര്‍ക്കാരുകള്‍ ഒന്നും ചെയ്യുന്നില്ലെന്നും കോടതി വിമര്‍ശിച്ചു.

എന്നാല്‍, ഒക്ടോബര്‍ 24 മുതല്‍ ഈ മാസം 8 വരെയുള്ള വാഹന പുകയാണ് വായു മലിനീകരണത്തിന് ഇടയാക്കിയതെന്നാണ് സെന്‍റെര്‍ ഫോര്‍ സയന്‍സ് ആന്‍ഡ്‌ എന്‍വയോണ്‍മെന്‍റ് വ്യക്തമാക്കിയത്. ഡല്‍ഹിക്ക് പുറമേ കൊല്‍ക്കത്തയിലും മുംബെയിലും അന്തരീക്ഷ മലിനീകരണം രൂക്ഷമായ അവസ്ഥയാണ്.

മറ്റു ഉറവിടങ്ങളില്‍ നിന്നുണ്ടാകുന്ന വായു മലിനീകരണം തടയാന്‍ അടിയതിര നടപടികള്‍ സ്വീകരിക്കാന്‍ കോടതി നിര്‍ദേശിച്ചു. കൂടാതെ വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് ഏതാനും ദിവസത്തേക്ക് നിര്‍ത്തി വെക്കുന്നതില്‍ തീരുമാനം എടുക്കാനും ബദല്‍ സംവിധാനം ശക്തമാക്കാനും കോടതി പറഞ്ഞു.


Share Now

Leave a Reply

Your email address will not be published. Required fields are marked *