ഓണ്‍ലൈന്‍ ഗെയ്മുകള്‍ക്ക് അടിമയായി കുട്ടികള്‍: ആത്മഹത്യകള്‍ പെരുകുന്നു.
വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ ഗെയ്മുകള്‍ക്ക് അടിമപ്പെടുകയും പണം നഷ്ടപ്പെടുത്തുകയും പിന്നാലെ ആത്മഹത്യക്ക് മുതിരുകയും ചെയ്യുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് അധികരിച്ച് വരുന്നു. മുന്‍പൊക്കെ ഒറ്റപ്പെട വാര്‍ത്തകള്‍ ആയിരുന്നു നമ്മള്‍ കേട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ തുടര്‍ച്ചയായി നമ്മളുടെ ചെറിയ കുട്ടികള്‍ ഗെയിം കളിച്ചു അപകടങ്ങളിലേക്ക് എത്തിപ്പെടുന്ന വാര്‍ത്തകള്‍ കാണുന്നു.
ഓണ്‍ലൈന്‍ ഗെയിമിലൂടെ പണം നഷ്ടമായ വിഷമത്തില്‍ വീടുവിട്ടിറങ്ങി: വിദ്യാര്‍ഥി മരിച്ച നിലയില്‍
തൃശ്ശൂരില്‍ ഓണ്‍ലൈന്‍ ഗെയിം കളിച് പണം നഷ്ടപ്പെട്ട മനോവിഷമത്തില്‍ വീടുവിട്ടു ഇറങ്ങിയ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ കുളത്തില്‍ നിന്നാണ് മൃത ദേഹം കണ്ടെത്തിയത്. തൃശൂര്‍ കൊരുംബിശ്ശേരി സ്വദേശിയായ നാലാം ക്ലാസ്സ് വിദ്യാര്‍ഥി ആകാശ് ആണ് മരിച്ചത്.

പതിനാല് വയസ്സുള്ള ആകാശ് ഓണ്‍ലൈന്‍ ഗെയിം നു അടിമപ്പെട്ടിരുന്നു. സ്ഥിരമായി ഗെയിം കളിക്കുന്നത് വീടുകര്‍ക്ക് അറിയാമായിരുന്നെങ്കിലും പണം നഷ്ടമായത് വളരെ വൈകി ആണ് മനസ്സിലായത്. പണം നഷ്ടമായതിന്റെ പേരില്‍ വീടുകര്‍ കുട്ടിയെ ശാസിച്ചിരുന്നു.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച ഓണ്‍ലൈന്‍ ഗെയിം കളിച്ചു പൈസ നഷ്ടപ്പെട്ടെന്നും അതിനെ തുടര്‍ന്നുള്ള വിഷമത്തില്‍ കുട്ടി കഴിഞ്ഞ ദിവസം വീടുവിട്ടു ഇറങ്ങിയതനെന്നും ബന്ധുക്കള്‍ പറയുന്നു. ഇന്ന് രാവിലെ സമീപത്തുള്ള കുളത്തിന് സമീപം കുട്ടിയുടെ സൈക്കിളും ചെരുപ്പും കണ്ടെത്തിയതോടെ ഫയര്‍ ഫോര്‍സും നാട്ടുകാരും ചേര്‍ന്ന് കുളത്തില്‍ നടത്തിയ പരിശോധനയിലാണ് മൃത ദേഹം കണ്ടെത്തിയത്.
കൊരുംബിശ്ശേരി പോക്കര്‍ പറമ്പില്‍ ഷാബി ആണ് കുട്ടിയുടെ പിതാവ്. സുല്‍ഫത്ത് ആണ് മാതാവ്. അമല്‍ ഏക സഹോദരനാണ്.
ഓണ്‍ലൈന്‍ ഗയിമിന് അടിമയായ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു
തിരുവനന്തപുരം ചിരയന്കീഴിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥി കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ഗെയിം നു അടിമപ്പെട്ടു ആത്മഹത്യ ചെയ്തു. പതിനാല് വയസ്സുള്ള സാബിത് മുഹമ്മദ് ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. കുട്ടിയുടെ മരണ ശേഷമാണ് മൊബൈലിലെ ഗെയിമുകളെ കുറിച്ച് അറിയുന്നതെന്ന് മാതാപിതാക്കള്‍ പറയുന്നു.

കഴിഞ്ഞ എട്ടാം തിയ്യതി ട്യുഷന്‍ കഴിഞ്ഞെത്തിയ കുട്ടി മുറിയില്‍ കയറിയതിന്‍ ശേഷം ആത്മഹത്യാ ചെയ്യുകയായിരുന്നു. വീടിലെതിയ കുട്ടി പതിവ് പോലെ സന്തോഷവാന്‍ ആയിരുന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു.
ആത്മഹത്യാ കാരണം അന്വേഷിച്ചു മൊബൈല്‍ ഫോണുകള്‍ പരിശോധിച്ചപ്പോഴാണ് രഹസ്യ പാസ്സ്‌വേര്‍ഡ് ഉപയോഗിച്ച് സൂക്ഷിച്ചിരുന്ന ഗെയിമുകലിം അപ്ലിക്കേഷന്‍ കളും മാതാപിതാക്കള്‍ കണ്ടെത്തുന്നത്. അതുവരെ ഓണ്‍ലൈന്‍ പഠനത്തിന വേണ്ടി ആണെന്ന് പറഞ്ഞ ഫോണ്‍ എടുക്കുമ്പോള്‍ കുട്ടി ഗെയിമിന്‍ അടിമപ്പെട്ടുവെന്ന കാര്യം മാതാവോ വിദേശത്തുള്ള പിതാവോ മറ്റുള്ള അംഗങ്ങളോ അറിഞ്ഞിരുന്നില്ല.
ഓണ്‍ലൈന്‍ ഗയിമുകള്‍ക്ക് അടിമപ്പെടുന്ന കുട്ടികളെ രക്ഷിക്കാന്‍ നടപടിയെടുക്കുമെന്ന സര്‍ക്കാര്‍ പ്രക്യപനം എവിടെയും തൊടാതെ നില്‍ക്കുകകയാണ്. ഓണ്‍ലൈന്‍ പഠനത്തിന്റെ മറവില്‍ കുട്ടികള്‍ വളരെ വേഗത്തിലാണ് ഗയിമുകളുടെ ചതിക്കുഴിയില്‍ പെടുന്നത്. ഓണ്‍ലൈന്‍ ഗെയിമുകളുടെ അപകട സാധ്യത പല മാധ്യമങ്ങളും ചൂണ്ടിക്കാണിച്ചപ്പോഴാണ് ഇത് ഗൌരവമായി എടുക്കേണ്ട പ്രശ്നം തന്നെ ആണെന്ന ബോധം പൊതു സമൂഹത്തിനും നിയമ വ്യവസ്ഥക്കും ഉണ്ടായത്.
ഓണ്‍ലൈന്‍ ഗയിമികള്‍ക്ക് അടിമപ്പെടുന്ന കുട്ടികളെ രക്ഷിക്കാന്‍ പോലീസിനെ ഉപയോഗിച്ച പ്രത്യേക നിരീക്ഷണവും കൌണ്‍സിലിംഗും ഒരുക്കുമെന്നു മുഖ്യ മന്ത്രി നിയമ സഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രഗ്യപനങ്ങള്‍ക്ക് ശേഷം കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ല.