മോഡലുകളുടെ മരണം: ദുരൂഹത നീങ്ങുന്നു

Share Now

കൊച്ചിയില്‍ നവംബര്‍ ഒന്നിന് നടന്ന വാഹന അപകടത്തില്‍ ആണ് മിസ്‌ കേരള 2019 ആന്‍സി കബീറും റണ്ണ്റപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെ ആയിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ രാത്രി ഏറണാകുളം ബയ്പാസ്സ് റോഡില്‍ ഹോളിഡെ ഹോറെലിനു മുന്നില്‍ വെച്ച് അപകടത്തില്‍ പെടുകയായിരുന്നു. ഒരു ബൈക്കില്‍ ഇടിക്കാതിരിക്കാന്‍ കാര്‍ വെട്ടിതിരിക്കെയയിരുന്നു അപകടമെന്നാണ് അന്നത്തെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ടു ഓരോ ദിവസവും പുറത്തു വരുന്ന വിവരങ്ങള്‍ അനുസരിച്ച് ഇതൊരു സാധാരണ അപകട മരണമാനെന്നു കരുതാന്‍ പറ്റില്ല. മതിയായ തെളിവുകളുടെ അഭാവത്തിലും ഈ കേസില്‍ ഒരുപാടു ദുരൂഹതകള്‍ നിറഞ്ഞു നില്‍ക്കുകയാണ്. ഹോട്ടലില്‍ നിന്നും ഇവരെ മറ്റൊരു കാര്‍ പിന്തുടര്‍ന്നിരുന്നുവെന്നും അമിത വേഗതയിലുള്ള കാറോട്ടം നടന്നിരുന്നുവേന്നുമൊക്കെ പുറത്തു വരുമ്പോള്‍ കേസില്‍ അസ്വഭാവികതയുന്ടെണ്ണ്‍ ഉറപ്പാകുന്നു.

മോഡലുകളുടെ മരണത്തിലെ ദുരൂഹതകള്‍ നിലനില്ല്കുന്ന സാഹചര്യത്തില്‍ കേസില്‍ പുതിയ വഴിത്തിരിവുകള്‍. അപകടം നടക്കുന്നതിനു മുന്‍പേ മോഡലുകള്‍ പങ്കെടുത്ത ഡി.ജെ പാര്‍ട്ടി സങ്കടിപ്പിച്ച കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനെ ഡി. ജെ പാര്‍ട്ടിയുടെ ദ്രിശ്യങ്ങള്‍ നശിപ്പിച്ച കേസില്‍ പോലിസ് അറസ്റ്റ് ചെയ്തു. ഹോട്ടല്‍ ജീവനക്കാരെയും അറെസ്റ്റ്‌ ചെയ്തെക്കുമെന്നന്‍ നിലവില്‍ കിട്ടിയ സൂചന.

മരണത്തിലെ ദുരൂഹതകള്‍ അന്വേഷിക്കനമെന്നു ആവശ്യപ്പെട്ടു മോഡല്‍ ആന്‍സി കബീറിന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു. രണ്ടു മോടെലുകളുടെയും മരണവുമായി ബന്ധപ്പെട്ടു നമ്പര്‍ 18 ഹോട്ടല്‍ ഉടമയെ സംശയമുണ്ടെന്നും ഹോട്ടലില്‍ ഉണ്ടായ പ്രശ്നങ്ങള്‍ എന്തെല്ലാം ആണെന്ന് അന്വേഷിക്കണമെന്നും സിസിടിവി ദ്രിശ്യങ്ങള്‍ നശിപ്പിച്ചത് എന്തിനാണ്ന്ന്‍ അറിയണമെന്നും ആയിരുന്നു ആന്‍സി കബീറിന്റെ കുടുംബങ്ങങ്ങളുടെ പരാതിയില്‍ പറഞ്ഞത്. ഇതുവരെയുള്ള അന്വേഷണo ത്രിപ്തികരമാനെന്നും അവര്‍ അറിയിച്ചു.

model accident kerala

സിനിമ മേമേഖലയിലെ പ്രമുഖര്‍ പര്ടിക്കിടയില്‍ വെച്ച് മോഡലികളുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി സംശയം. അപകട ദിവസം സിനിമ മേഖലയിലുള്ള ചിലര്‍ ഈ ഹോട്ടലില്‍ തന്ഗിയതായി വിവരമുണ്ട്. മിസ്‌ കേരള അടക്കമുള്ള സങ്കവുമായി ഇവര്‍ തര്‍ക്കത്തില്‍ എര്പെട്ടിരുന്നു എന്ന് പോലിസ് പറയുന്നു. പ്രശ്നം പറഞ്ഞു തീര്‍ക്കാനാണ് ഔഡി കാര്‍ പിന്തുടര്‍ന്നത് എന്നാണ പോലീസിന്റെ വിലയിരുത്തല്‍. ഹോട്ടലില്‍ മോശമായത് എന്തോ സംഭവിച്ചിട്ടുണ്ട് എന്നാണ് പോലീസിന്റെ വിലയിരുത്തല്‍. ലഭ്യമായ ദൃശ്യങ്ങള്‍ വെച്ച് പാര്‍ടിയില്‍ പങ്കെടുത്തവരെ തിരിച്ചറിഞ്ഞു തുടങ്ങിയതായി പോലീസ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡി.ജെ. പാര്‍ടിയില്‍ പങ്കെടുത്തവരെ കേന്ദ്രീകരിച്ചു അന്വേഷണം നടത്തും.

അപകട മരണവുമായി ബന്ധപ്പെട്ടു നമ്പര്‍ 18 ഹോട്ടലില്‍ പോലിസ് ഇപ്പോഴും പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. രണ്ട ഹോട്ടല്‍ ജീവനക്കാരില്‍ തെളിവെടുപ്പ് നടത്തിയതില്‍ നിന്നും പ്രധാന തെളിവുകളില്‍ ഒന്നായ ഡി.വി.ആര്‍ കായലില്‍ കളഞ്ഞെന്ന വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഹോട്ടല്‍ ഉടമയെ അറസ്റ്റ് ചെയ്തത്. ഹോട്ടല്‍ ഉടമ ആദ്യം കൈമാറിയ ഡി.വി.ആറില്‍ പൂര്‍ണമായ ദൃശ്യങ്ങള്‍ ഇല്ല എന്നും യഥാര്‍ത്ഥ ഹാര്‍ഡ് ഡിസ്ക് അല്ല ല്ട്ഭിച്ചതെന്നും പോലീസിനു സംശയം ഉണ്ടായിരുന്നു. യഥാര്‍ത്ഥ ഹാര്‍ഡ് ഡിസ്ക് നശിപ്പികാനുള്ള സാധ്യതയും പോലിസ് ചൂണ്ടിക്കാട്ടുന്നു.

ഹോട്ടലിന്റെ ബാര്‍ ലൈസെന്‍സ് നേരത്തെ എക്സൈസ് റദ്ദ് ആക്കിയിരുന്നു. നിശ്ചിത സമയം കഴിഞ്ഞും മദ്യം വിളമ്പിയതിനാല്‍ ആണ് ലൈസന്‍സ് റദ്ദ് അക്കിയാതെന്നയിരുന്നു എക്സൈസ് ന്‍റെ വിശദീകരണം. ഹോട്ടലില്‍ നടന്ന ഡി.ജെ പാര്‍ടിയില്‍ ഏകദേശം 20 ആളുകള്‍ പങ്കെടുതതയാണ് പോലിസ് നു ലഭിച്ച വിവരം. ചിലരെപട്ടിയുള്ള വിവരങ്ങള്‍ ഹോട്ടല്‍ അധിക്രിതര്‍ മറച്ചു വെക്കുന്നുന്ടെന്നും പോലിസ് പറയുന്നു. ഒക്ടോബര്‍ 31, നവംബര്‍ 1 തിയതികളിലെ ബില്‍ ബുക്ക്‌ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പോലിസ്.

ഹോട്ടലിലെ ദൃശ്യങ്ങള്‍ അടങ്ങിയ ഡി.വി.ആര്‍ സൈബര്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കും എന്നും ഡി.വി.ആറില്‍ എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടോ എന്നു അന്വേഷിക്കുമെന്നും പോലിസ് അറിയിച്ചു. ഹോട്ടല്‍ ഉടമ ആരെയോ സംരക്ഷിക്കാം ശ്രമിക്കുന്നുണ്ടെന്നും അത് അന്വേഷിക്കണമെന്നും ദുരൂഹത നീക്കണമെന്നും ഏറണാകുളം ഡി.സി.സി. പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസ്. ഹോട്ടലില്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന പ്രമുഖന്‍ സിനിമ നടനോ രാഷ്ട്രീയ നേതാവോ ആണെങ്കില്‍ അവരിലേക്ക്‌ അന്വേഷണം നീലതത് എന്ത് കൊട്നനെന്നും അദ്ദേഹം ചോദിച്ചു. ഡി.ജെ. പാര്‍ട്ടിയും ലഹരി ഉപയോഗവും കൊച്ചി നഗരത്തെ പിടിച്ചു മുറുക്കുന്ന ഈ സാഹചര്യത്തില്‍ കൃത്യമായ അന്വേഷണം നടത്തി എത്രയും പെട്ടെന്ന് സത്യാവസ്ഥ പുറത്തു കൊട്നു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


Share Now

Leave a Reply

Your email address will not be published. Required fields are marked *