കാലാവസ്ഥ അനുകൂലം: ശബരിമലയിലെ നിയന്ത്രണം നീക്കി.

Share Now

ശബരിമല പമ്പ അണക്കെട്ട് തുറക്കാന്‍ സാധ്യത ഉള്ളതിനാല്‍ ശനിയാഴ്ച (ഇന്ന്) ശബരിമല തീര്‍ത്ഥാടനം നിരോധിച്ചു എന്ന് ഉത്തരവ് ഇറക്കിയിരുന്നു. എന്നാല്‍ കാലാവസ്ഥ അനുകൂലമായതോടെ ശബരി മലയില്‍ തീര്തടകര്‍ക്ക് എര്പെടുത്തിയ നിയന്ത്രണം നീക്കി. ഭക്തരെ നിയന്ത്രണത്തോടെ കടത്തിവിട്ടു തുടങ്ങി.

പമ്പ ത്രിവേണിയില്‍ വെള്ളം കയറിയതിനാല്‍ അപകട സാധ്യത ഒഴിവാക്കാന്‍ ആയിരുന്നു നിയന്ത്രണം. ശബരിമലയിലെക്കും പമ്പയിലേക്കും നിലയ്ക്കലില്‍ നിന്ന് ഭക്തരെ കടത്തി വിടില്ല. നേരത്തെ ബുക്ക്‌ ചെയ്ത് ശബരിമലയിലേക്ക് പുറപ്പെട്ടവര്‍ അതാത് സ്ഥലങ്ങളില്‍ തെന്നെ തുടരണം എന്നാണ് നിലവിലെ നിര്‍ദേശം.

ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാല്‍ പമ്പ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യത ഉണ്ട്. ജലനിരപ്പ്‌ കുറയുന്നതിനനുസരിച്ച് വിര്ച്വല്‍  ക്യു വഴി ബുക്ക്‌ ചെയ്ത എല്ലാവര്ക്കും പിന്നീടു ധര്ഷണത്തിന് വഴി ഒരുക്കുമെന്ന് ജില്ല കളക്ടര്‍ ദിവ്യ.എസ്. അയ്യര്‍ പറഞ്ഞു.

പമ്പ, അച്ചന്‍കോവില്‍ നദികളില്‍ ജല നിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് അണക്കെട്ട് തുറക്കാന്‍ ഉള്ള സാധ്യത കളക്ടര്‍ പുറത്തു വിട്ടത്. ഈ ഒരു അവസരത്തില്‍ തീര്തകടകര്‍ സുരക്ഷിത സ്ഥാനത് തുടരണമെന്നും നിയന്ത്രണങ്ങള്‍ മുന്‍കൂട്ടി അറിയിക്കാന്‍ വഴി ഒരുക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. തീര്തടകരുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് തീരുമാനമെന്നും കളക്ടര്‍ അറിയിച്ചു.

ശബരിമല വനമേഖലയില്‍ ഇടവിട്ട്‌ കനത്ത മഴ തുടരുകയാണ്. ഇന്നലെ വൈകീട്ട് പമ്പ മണല്‍ പരപ്പിലേക്ക് വെള്ളം കയറിയിരുന്നു. മണ്ഡലകാലം തുടങ്ങിയതിനു ശേഷം തീര്തടകര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് ഇത് ആദ്യമാണ്. ശബരി മലയില്‍ കക്കി ഡാം തുറന്നിട്ടുള്ളതും പമ്പ ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യപിച്ചിട്ടുള്ളതും കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം.

shabarimala pamba dam

ശബരി മലയിലേക്ക് ഇതിനോടകം യാത്ര തിരിച്ചവര്‍ അതാത് സ്ഥലങ്ങളില്‍ തുടരണമെന്ന് ജില്ല ഭരണ കൂടം നിര്‍ദേശം നല്‍കി. നിലവില്‍ ഡാമിലെ ജലനിരപ്പ് 983.95 മീറ്റര്‍ ആണ്. 986.33 മീറ്റര്‍ ആണ് ഡാമിലെ പരമാവധി സംഭരണ ശേഷി. പമ്പ നദിയുടെ തീരതുള്ളവര്‍ക്ക് സുരക്ഷിതംയിരിക്കാനുള്ള ജാഗ്രത നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ഇതിനിടെ ഇടവിട്ട കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ഡാമിലെയും മുല്ലപ്പെരിയാര്‍ ഡാമിലെയും ജലനിരപ്പും ഉയര്‍ന്നു. നിലവില്‍ 2399.70 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജല നിരപ്പ്. വൃഷ്ടി പ്രദേശത് പെയ്ത മഴയിലാണ് ഡാമിലെക്കുള്ള നീരൊഴുക്ക് ശക്തമായത്തിന്റെ കാരണം. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140.90 അടിയിലെത്തി.

പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നതോടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. ശബരിഗിരി പദ്ധതി പ്രദേശത്തെ പമ്പ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ ആണ് തുറന്നത്. ഷട്ടര്‍ തുറന്ന് ആറു മണിക്കൂറിനു ശേഷമേ പമ്പ ത്രിവേണിയില്‍ വെള്ളം എത്തുകയുള്ളൂ. സെകന്റില്‍ 25 ക്യുമെക്സ് മുതല്‍ 100 ക്യുമെക്സ് വരെ വെള്ളം ഒഴുക്കി വിടും. ജനവാസ മേഘലയില്‍ പമ്പയിലെ ജലനിരപ്പ്‌ പത്ത് സെന്ടിമീടര്‍ വരെ ഉയരാനാണ് സാധ്യത.

shabarimala pamba dam

ശബരിമല വനതിനുള്ളിലും കിഴക്കന്‍ മലയോര മേഖലയിലും നിര്‍ത്താതെ മഴ പെയ്തതോടെയാണ് തീര്തടകര്‍ക്ക്ക് വിലക്ക് എര്പെടുതിയിരുന്നത്. മഴ മാറിയതോടെ ഈ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിരുന്നു. എന്നാല്‍ കക്കി, ആനത്തോട് മൂഴിയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ പമ്പ ത്രിവേണിയില്‍ ക്രമാതീതമായി ജല നിരപ്പ് ഉയര്‍ന്നു. ഇതോടെ ഭക്തരെ ശബരിമലയിലേക്ക് കടത്തി വിടാതെ ആയി. അയ്യായിരത്തോളം തീര്‍ഥടകരാണ് നിലയ്ക്കലില്‍ ക്യാമ്പ്‌ ചെയ്തത്.  


Share Now

Leave a Reply

Your email address will not be published. Required fields are marked *