ദത്ത് വിവാദം : കുഞ്ഞിനെ ഇന്ന് നാട്ടില്‍ എത്തിക്കും
തിരുവനന്തപുരം : അമ്മയറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയ കേസില്‍ വഴിത്തിരവായി. കുഞ്ഞിനെ ഇന്ന് ആന്ധ്രയില്‍ നിന്ന് തിരുവനതപുരത്ത് എത്തിക്കും. കുഞ്ഞിനെ നാട്ടിലെതിച്ച ശേഷം അനുപമയുടെയും അജിത്തിന്റെയും കുഞ്ഞിന്റെയും ഡി.എന്‍.എ പരിശോധന നടത്തും. ഡി.എന്‍.എ പരിശോധനക്കായി ആദ്യം കുഞ്ഞിന്റെ സാമ്പിള്‍ ആണ് ശേഖരിക്കുക. സി.ഡബ്ല്യു.സി. ഉത്തരവ് പ്രകാരം സാമ്പിളുകള്‍ രാജീവ് ഗാന്ധി ബയോ ടെക്നോളജി സെന്റെറില്‍ ആണ് പരിശോധനക്ക് അയക്കുക. സാമ്പിളുകള്‍ നല്‍കി രണ്ടു ദിവസത്തിനകം ഡി.എന്‍.എ പരിശോധന നടത്തുന്ന രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബയോ ടെക്നോളജിയില്‍ നിന്ന് ഫലം ലഭിക്കും.
കുഞ്ഞിനെ തിരുവനന്തപുരതു എത്തിച്ചാല്‍ ഡി.എന്‍.എ ഫലം അറിഞ്ഞതിനു ശേഷമേ മാതാപിതാക്കള്‍ക്ക് കൈമാറുകയുള്ളൂ. ഡി.എന്‍.എ പരിശോധന ഫലം ലഭിക്കുന്നത് വരെ കുഞ്ഞിന്റെ സംരക്ഷണ ചുമതല ജില്ല ചില്‍ഡ് പ്രോട്ടക്ഷന്‍ ഓഫീസിര്‍ക്ക് ആണ്. ഡി.എന്‍.എ ഫലം പോസിറ്റീവ് ആയാല്‍ ചില്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുഞ്ഞിനെ വിട്ടു കൊടുക്കാനുള്ള നടപടിയിലേക്ക് കടക്കും.
ആന്ധ്രയിലെ ദമ്പതികളില്‍ നിന്ന്‍ ഇന്നലെ രാത്രിയാണ് ശിശുക്ഷേമ സമിതി ഉധ്യോഗസ്തര്‍ ഏറ്റു വാങ്ങിയത്. ഇന്നലെ ആന്ധ്ര പ്രദേശിലെ ശിശു ക്ഷേമ സമിതി ഓഫീസില്‍ വെച്ച് അവിടത്തെ ശിശു ക്ഷേമ ഓഫീസര്‍ മാരുടെ സനിധ്യത്തില്‍ ഒരു മണിക്കൂറോളം ഉധ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് കുഞ്ഞിനെ ഏറ്റു വാങ്ങിയത്.
എന്നാല്‍, ശിശു ക്ഷിഷേമ സമിതി സെക്ജുരട്ടറി ഷിജു ഖാന്‍ എതിരെ നടപടി എടുക്കാതെ സമരം അവസാനിപ്പിക്കില്ല എന്നാണ് അനുമപംയുടെ നിലപാട്. ഷിജു ഖാന്‍ എന്തിരെ നടപടി എടുക്കാന്‍ മുഖ്യ മന്ത്രിക്കു കത്തയക്കുമെന്നും അനുപമ പറഞ്ഞു. ഷിജു ഖാനെ സഹായിച്ച ശിശു ക്ഷേമ സമിതിയുടെ ഭാഗതു നിനുണ്ടായ നടപടികള്‍ ക്രൂരമയതാണ്. അതുന്കൊന്ദ് ഉധ്യോഗസ്തര്‍ക്ക് എതിരെയും നടപടി വേണമെന്നു അനുപമയുടെ പരാതി. ആന്ധ്രയിലെ ധംബതികളെയും ശിശുക്ഷേമ സമിതി വന്ജിക്കുകയാണ് ഉണ്ടായതെന്ന് അനുപമ പറയുന്നു.
കുഞ്ഞിനെ നാട്ടില്‍ എത്തിക്കാനായി ആന്ധ്രയിലേക്ക് പുറപ്പെട്ട ശിശു ക്ഷേമ സമിതി ഉധ്യോഗസ്തയുടെ നേതൃത്വതിലുള്ള സംഘം ഇന്നലെ വൈകിട്ടോടെ ആണ് ആന്ധ്രയിലെ കുഞ്ഞിനെ ദത്തെടുത്ത ദമ്പതികളുടെ വീട്ടില്‍ എത്തിയത്. ശനിയാഴ്ച വയ്കുന്നേരം ആണ് കേരളത്തിലെ നാല്‍വര്‍ സംഘം ആന്ധ്രയിലെ കേന്ദ്രത്തില്‍ എത്തിയത്. ആറു മണിയോടെ കുഞ്ഞിനെ ദത്തെടുത്ത ദമ്പതികളും ജില്ല കേന്ദ്രത്തില്‍ എത്തി. ഒന്നര മണിക്കൊറോളം ഇവരോട് സംസാരിച്ച ശേഷമാണ് കുഞ്ഞിനെ ഏറ്റു വാങ്ങിയത്.
ശിശു ക്ഷേമ സമിതിക്ക് കൈമാറിയ കുഞ്ഞിന്‍റെ ഡി.എന്‍.എ ടെസ്റ്റ് നടപടി ക്രമങ്ങള്‍ ഇന്ന് ആരംഭിക്കും. ആന്ധ്രയിലെ ഒരു ജില്ല കേന്ദ്രത്തിലെ ശിശു ക്ഷേമ സമിതി ഓഫീസില്‍ വെച്ചാണ് അനുപംയുടെത് എന്ന് കരുതുന്ന കുഞ്ഞിനെ ശിശു ക്ഷേമ സമിതി ഏറ്റു വാങ്ങിയത്.
ദത്ത് വിവധത്തില്‍ ശിശു ക്ഷേമ സമിതിയുടെ മുന്‍പില്‍ കഴിഞ്ഞ പതിനൊന്നാം തിയ്യതി (നവംബര്‍ 11) അനുപമ അനിശ്ചിത കാല സമരത്തിന് തെരുമാനമെടുതിരുന്നു. കുഞ്ഞിനെ സര്‍ക്കാര്‍ എറെടുക്കണം എന്നും ഷിജു ഖാനെയും സി.ഡബ്ലു.സി ചെയര്‍ പെര്സനെയും നീക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ സമരം തുടങ്ങിയത്.