കേരളത്തില്‍ കോവിഡ് വ്യാപനം കുറഞ്ഞു: രണ്ടാം ഡോസ് വാക്സിനേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും
കോവിഡ് വ്യാപനം കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ വാക്സിനേഷന്‍ എത്രയും പെട്ടെന്ന് പൂര്തീകരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം ഡോസ് വാക്സിനേഷന്‍ എടുത്തവരുടെ എണ്ണം ഒന്നാമത്തെ ടോസിനെക്കാര്‍ കുറവാണെന്നും വാക്സീന്‍ സ്വീകരിക്കാന്‍ ജനങ്ങള്‍ വിമുഖത കാട്ടരുതെന്നുയം മുഖ്യ മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ രണ്ടാം ഡോസ് വാക്സീന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത് മൂന്നാം തരംഗത്തെ തടയാന്‍ സഹായിക്കും. മിക്ക യുറോപിയന്‍ രാജ്യങ്ങളിലും കൊവിദ് തരംഗം പുനരാരംബിച്ചത് നിസ്സാരമാക്കി എടുക്കരുത്. വാക്സീന്‍ സ്വീകരിക്കാനും കോവിഡ് പ്രോടോകോള്‍ പാലിക്കാനും ജനങ്ങള്‍ സന്നധരാവനം.
ഡെല്‍റ്റ വൈറസിനെ നേരിടാന്‍ 80 ശതമാനം ആളുകള്‍ എങ്കിലും യഥാ സമയത്ത് വാക്സിനേഷന്‍ പൂര്‍ത്തിയാക്കണം. എന്നാല്‍ ഭൂരിഭാഗം രാജ്യങ്ങളും വക്സിനെഷന്റെ 60 ശതമാനം മാത്രമേ പൂര്‍ത്തിയക്കിയിട്ടുള്ളൂ. നിശ്ചിത സമയത്ത് തന്നെ രണ്ടാം ഡോസ് വാക്സീന്‍ എടുക്കണം എന്ന നിര്‍ദേശം ജനങ്ങള്‍ ഗൌരവത്തില്‍ എടുക്കണം എന്നും മുഖ്യ മന്ത്രി പറഞ്ഞു.

കേരളത്തില്‍ ഇത് വരെ ഒന്നാം ദൊഎസെ വാക്സിനേഷന്‍ സ്വീകരിച്ചത് 95.74 ശതമാനം പേരാണ്. എന്നാല്‍ 60.48 ശതമാനം പേര് മാത്രമാണ് രണ്ടാം ഡോസ് സ്വീകരിച്ചത്. ജനങ്ങളിലെ ഈ ഒരു വിമുഖത മൂന്നാം തരമ്ഗംതിനു വഴി ഒരുക്കുമോ എന്ന ആശങ്ങയും ഉണ്ട്.
സംസ്ഥാനത്ത് അകെ സമ്പൂര്‍ണ വാക്സിനേഷന്‍ 60 ശതമാനം പിന്നിട്ടതയീ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,17,18,968 ഡോസ് വാക്സീന്‍ ആണ് നല്‍കിയത്. എന്നാല്‍ ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്സീന്‍ 81.22 ശതമാനവും രണ്ടാം ഡോസ് വാക്സീന്‍ 41.94 ശതമാനവും പിന്നിട്ടു. പത്തനംതിട്ട, ഏറണാകുളം, വയനാട്, കണ്ണൂര്‍, എന്നീ ജില്ലകളില്‍ നൂറു ശതമാനത്തോളം പേരാണ് ആദ്യ ഡോസ് വാക്സീന്‍ സ്വീകരിച്ചത്.
പ്രതിദിന കോവിഡ് ടെസ്റ്റുകളുടെ എണ്ണം കുറയുന്നതില്‍ ആശങ്ക അറിയിച്ചു കേരളം ഉള്‍പ്പെടെയുള്ള 13 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം കത്തയച്ചു. നാഗാലാന്റ്, സിക്കിം, മഹാരാഷ്ട്ര, കേരളം, ഗോവ, മണിപൂര്‍, മേഘാലയ, മിസോറം, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ സംസ്ഥാനങ്ങള്‍ക്ക് ആണ് കേന്ദ്രം കത്ത് അയച്ചത്.

കോവിഡ് വാക്സിനേഷന്‍ പൂര്തിയയിട്ടും യുറോപ്പ് അടക്കമുള്ള രാജ്യങ്ങളില്‍ നവംബര്‍ മാസത്തില്‍ കോവിഡ് കേസുകള്‍ കൂടി വരുന്നത് നിസരംയി എടുക്കാന്‍ കഴിയില്ല. കോവിഡ് പരിശോധന കൃത്യമായി നടതതിരുന്നാല്‍ യഥാര്‍ത്ഥ കോവിഡ് വ്യാപനം എത്രത്തോളം ഉണ്ട് എന്ന്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ്.
അതെ സമയം, കോവിഡ്ന് എതിരെ ബൂസ്ടെര്‍ ഡോസ് വാക്സീന്‍ എടുക്കുന്നതില്‍ ശാസ്ത്രീയമായ തെളിവ് ഇല്ലെന്ന്‍ ഐസിഎംആര്‍. ഇപ്പോള്‍ പ്രാധാന്യം പൌരന്മാര്‍ക്ക് രണ്ടാം ഡോസ് വാക്സീന്‍ നല്‍കുക എന്നതാണ്. ഐസിഎംആര്‍ ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവയാണ് വാര്‍ത്ത ഏജന്‍സിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോടു ഇക്കാര്യം വെളിപ്പെടുത്തിയത്.
“കോവിഡ്ന് എതിരെ ബൂസ്ടെര്‍ ഡോസ് എടുക്കുന്നതില്‍ ശാസ്ത്രീയ തെളിവൊന്നും ഇല്ല. ഇക്കാര്യത്തില്‍ സര്‍ക്കാരിനു നേരിട്ട് തീരുമാനം എടുക്കാന്‍ ആവില്ല. ഐസിഎംആര്‍ ടീം ബൂസ്ടെര്‍ ഡോസ് നല്‍കേണ്ട ആവശ്യകത ഉണ്ടെന്നു സര്‍ക്കാര്‍ അറിയിച്ചാല്‍ അപ്പോള്‍ അത് പരിഗണിക്കും.” ഐസിഎംആര്‍ ഡയറക്ടര്‍ ഡോ. ബല്‍റാം ഭാര്‍ഗവയുടെ വാക്കുകള്‍.