ബിബിഎലിലെ മികച്ച താരമായി ഹര്‍മന്‍പ്രീത് കൌര്‍

Share Now

വനിതാ ബിഗ്‌ ബാഷ് ലീഗിലെ പ്ലയെര്‍ ഓഫ് ദി ടൂര്‍ണമെന്റ് ആകുന ആദ്യത്തെ ഇന്ത്യക്കാരി ആയി ദേശീയ ടി-20 ക്യാപ്ടന്‍ ആയ ഹര്‍മന്‍പ്രീത് കൌര്‍. ബിബിഎലിലെ മികച്ച താരമാകുന്ന ആദ്യ ഇന്ത്യക്കരിയന്‍ ഹര്മന്‍. നോക്കൌട്ട് മത്സരങ്ങള്‍ നടന്നു കൊണ്ടിരിക്കുകയനെങ്കിലും ബിഗ്‌ ബാഷില്‍ ലീഗ് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ തന്നെ മികച്ച താരത്തെ കണ്ടെത്തുവാനുള്ള വോട്ടെടുപ്പ് നടത്തും.

ഈ സീസണില്‍ ഹര്‍മന്‍ മെല്‍ബണ്‍ റെനഗെട്സിന്റെ താരമാണ്. വോട്ടെടുപ്പില്‍ 31 പൊയന്റുകള്‍ ലഭിച്ച ഹര്‍മന്‍ കൌര്‍ 399 റണ്‍സും 15 വിക്കറ്റും നേടിയാണ്‌ ടൂര്‍ണമെന്റിലെ താരമായത്. 28 പൊയന്റുകള്‍ വീതം നേടിയ പെര്‍ത്ത് സ്കോട്ചെര്സ് താരങ്ങളായ ബെത്ത് മൂണി, സോഫി ഡിവൈന്‍ എന്നിവരാണ്‌ അടുത്ത സ്ഥാനങ്ങളില്‍ നില്‍ക്കുന്ന താരങ്ങള്‍.

ടൂര്‍ണമെന്റില്‍ 263 റണ്‍സ് നേടി സിഡ്നി തണ്ടര്‍ ടീമിന്റെ ഫീബി ലിച് ഫീല്‍ഡ് മികച്ച യുവ താരമായി. നോക്കൌട്ട് ഗട്ടത്തില്‍ ബ്രിസ്ബേന്‍ ഹീറ്റ്, അഡലെയ്ഡ് സ്ട്രികേര്‍സ്, മെല്‍ബണ്‍ രേനഗേട്സ്, പെര്‍ത്ത് സ്കോട്ചെര്സ് എന്നീ ടീമുകളാണ് ഏറ്റു മുട്ടുക.

bbpil

ഇന്ന് നടക്കുന്ന എലിമിനറെരില്‍ ബ്രിസ്ബേന്‍ ഹീറ്റ്, അഡലെയ്ഡ് സ്ട്രികേര്‍സ് എന്നീ ടീമുകളാണ് ഈടു മുട്ടുക. ഇതിലെ വിജയികളാണ് നാളെ നടക്കുന്ന ചാലന്‍ജര്‍ മത്സരത്തില്‍ മെല്‍ബണ്‍ രേനഗേട്സുമായി മത്സരിക്കുക. ഈ മല്‍സരത്തില്‍ വിജയിക്കുന്ന ടീമാണ് പെര്തിനോപ്പം ഫൈനലില്‍ കളിക്കുക.

മെല്‍ബണ്‍ റെനഗേട്സിന് എതിരെ നടന്ന മത്സരത്തില്‍ നേരത്തെ ഇന്ത്യന്‍ ഓപണര്‍ ആയ സിഡ്നി തണ്ടര്‍ താരമായ സ്മൃതി മന്ദനക്ക് സെഞ്ചുറി നേട്ടം. 64 പന്തുകള്‍ നേരിട്ട താരം 14 ബൌണ്ടറിയും 3 സിക്സറും സഹിതം 114 റണ്‍സ് ആണ് നേടിയത്. വനിതാ ബിഗ്‌ ബഷിലെ ഇടവും ഉയര്‍ന്ന സ്കോര്‍ എന്ന രേകര്‍ഡും സ്മൃതി സ്വന്തമാക്കി.

ആരോണ്‍ ഫിന്ജ് സ്ഥാനം ഒഴിഞ്ഞതിനാല്‍ ബിഗ്‌ ബാഷ് ലീഗ് സീസണില്‍ മെല്‍ബണ്‍ റെനഗേട്സിനെ ഓസീസ് താരം നിക്ക് മാഡിസണ്‍ ആണ് നയിക്കുന്നത്. ഒസ്ട്രലിയന്‍ പരിമിത ഓവര്‍ ക്യാപ്ടന്‍ ആയ ഫിന്ജ് രാജ്യാന്തര മലസരങ്ങള്‍ കൊണ്ട് തിരക്കിലാണെന്നും കുടുംബവുമായി സമയം ചിലവഴിക്കാന്‍ കഴിയില്ലെന്നും കാരണങ്ങള്‍ കാണിച്ചാണ് പിന്മാറിയത്.

ഡിസംബര്‍ 5 മുതല്‍ ആരംഭിക്കുന്ന ബിഗ്‌ ബാഷ് ലീഗില്‍ മെല്‍ബണ്‍ റെനഗേട്സിന്‍റെ ആദ്യ മത്സരം എഴാം തീയതി ആണ്. ഷോണ്‍ മാര്‍ഷ്, മുഹമ്മദ്‌ നബി, ജയിംസ് പാറ്റിന്‍സന്‍, കെയിന്‍ റിച്ചാര്‍ഡ്‌സന്‍ തുടങ്ങിയവരും മെല്‍ബണ്‍ റെനഗേട്സിന്റെ കളിക്കാരാണ. കാല്‍മുട്ടിന് പരിക്കേറ്റ ഫിന്ജ് ആദ്യ ചില മത്സരങ്ങളില്‍ കളിയ്ക്കാന്‍ സാധ്യതയില്ല.

ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ലോകകപ്പ് ക്യപ്റെന്‍ ഉന്മുക്ത് ചന്ദ് മെല്‍ബണ്‍ റെനഗേട്സുമായി കരാര്‍ ഒപ്പിട്ടു. അടുത്തിടെ കഴിഞ്ഞ മൈനെര്‍ ലീഗ് ടി-20 ക്രിക്കെറ്റ് ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചതോടെയാണ് ഉന്മുക്തിനു ബിഗ്‌ ബഷിലേക്ക് ക്ഷണം വന്നത്. ഇതോടെ, ബിഗ്‌ ബാഷ് ലീഗ് കളിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പുരുഷ താരമെന്ന റെക്കോര്‍ഡ്‌ ഉന്മുക്തിന്റെ പേരിലായി.

ഒരുകാലത്ത് ഇന്ത്യന്‍ ടീമിന്റെ ഭാവി വാഗ്ധാനം എന്നറിയപ്പെട്ടിരുന്ന താരമാണ് ഉന്മുക്ത്. എന്നാല്‍ ഇന്ത്യയില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ കഴിയാതെ പോയതിന്റെ പിന്നാലെയാണ്. ഉന്മുക്ത് അമേരിക്കയിലേക്ക് കുടിയേറിയത്. കോപ്പി ബുക്ക്‌ ഷോട്ടുകളും മികച്ച ടയ്മിങ്ങുമുള്ള താരം സ്ടയ്ലിഷ് പ്ലേയുടെ വക്താവായിരുന്നു.


Share Now

Leave a Reply

Your email address will not be published. Required fields are marked *