മരക്കാര്‍ സിനിമ റിലീസ്: രസകരമായ തിയേറ്റര്‍ റിവ്യൂകള്‍
മരക്കാര്‍ സിനിമ റിലീസ് ചെയ്തതിനു ശേഷം പല തരത്തിലുള്ള റിവ്യൂകളും കേള്‍ക്കുന്നുണ്ട്. പ്രിയധര്‍ശന്റെ സ്വപ്ന സിനിമ ആയ മറക്കാരില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത് മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ ആയ മോഹന്‍ ലാല്‍ ആണ്. ഇന്ത്യന്‍ സിനിമയിലെ തന്നെ ശ്രദ്ധേയരായ അഭിനധാക്കള്‍ പ്രാധാന്യമുള്ള വേഷത്തില്‍ വരുന്ന ‘മരക്കാര്‍’ സിനിമ വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് നല്‍കിയത്.
ഇത് വരെ ഒരു മലയാള സിനിമക്കും ഇല്ലാത്ത റിലീസ്, മികച്ച ഫീച്ചര്‍ ഫിലിം ന് ഉള്ള ദേശീയ അവാര്‍ഡ്, തുടങ്ങിയ വലിയ രീതിയിലുള്ള ബില്‍ഡ് അപ്പ് കൊടുത്തതിനു ശേഷമാണ് മരക്കാര്‍ റിലീസ് ചെയ്തത്. ഒ .ടി.ടി. റിലീസ് പോര തിയേറ്റര്‍ റിലീസ് തന്നെ വേണമെന്ന് പറഞ്ഞു നമ്മള്‍ ആകാംക്ഷയോടെ കാത്തിരുന്ന സിനിമ. റിലീസ്ന് മുന്നേ തന്നെ 100 കോടി കളക്ഷന്‍ നേടിയെന്ന പേരു നേടിയ ചിത്രം. ഇതൊക്കെയായിരുന്നു ‘മരക്കാര്‍’ സിനിമയിലേക്ക് പ്രേക്ഷകരെ ആദ്യം തന്നെ ആകര്‍ഷിച്ച കാര്യങ്ങള്‍.
‘മരക്കാര്‍’ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ഇറങ്ങിയതിന്റെ ശേഷം ഉള്ള പ്രേക്ഷകരുടെ പ്രതികരണം എന്താണെന്നു നമുക്ക് നോക്കാം.
ചരിത്ര കഥയല്ല എന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. സാമൂതിരിയുടെ നാവികപ്പടയുടെ തലവനായ കുഞ്ഞാലി മരക്കാര്‍ നാലാമന്‍ ആണ് ചിത്രത്തിലെ പ്രധാന നായകന്‍. മരക്കാര്‍ കുടുംബം ഒരു കാലത്ത് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എങ്കിലും യുധതിലുണ്ടായ നഷ്ടങ്ങളും യുദ്ധത്തോടുള്ള എതിര്‍പ്പും ഒക്കെയായി കുഞ്ഞാലി നാലാമന്റെ കഥ സ്ക്രീനില്‍ കാണിക്കുമ്പോള്‍ കച്ചവടവും കാര്യങ്ങളും ഒക്കെയായി പോകുന്ന ഒരു ചിത്രമാണ് നമുക്ക് കാണാന്‍ സാധിക്കുന്നത്.
പോര്‍തുഗീസ് അധിനിവേശവും നാട്ടു രാജ്യങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങളും ഇതിനിടയില്‍ മുതലെടുപ്പ് നടക്കുന്നവരും ഒക്കെ ചേര്‍ന്ന പശ്ചാത്തലത്തില്‍ കുഞ്ഞാലിയുടെ വിവാഹവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ പറഞ്ഞു കൊണ്ടാണ് ഈ സിനിമ ആരംഭിക്കുന്നത്.
യുദ്ധത്തില്‍ നിന്ന് മാറി, സാധാരണ ജീവിതം നയിക്കുന്ന മരക്കാര്‍ കുടുംബത്തില്‍ ഉണ്ടാകുന്ന വെല്ലുവിളികളും, മുന്നേറ്റങ്ങളും, പ്രശ്നങ്ങളും പ്രധി സന്ധികളും ഒക്കെയാണ് സിനിമയുടെ പ്രധാന പശ്ചാത്തലം. എല്ലാ സിനിമകളിലെയും പോലെ പോസിറ്റീവ് ആയ കാര്യങ്ങളും നെഗറ്റീവ് ആയ കാര്യങ്ങളും ഈ സിനിമയെ പറ്റിയും പറയാന്‍ ഉണ്ട്.
കപ്പലുകളെ ആക്രമിക്കുന്നതും, കടലിലെ സീനുകളും ഒക്കെ എടുത്തു പറയേണ്ട ഒന്ന്‍ തന്നെ ആണ്. ചിത്രത്തിലെ വി എഫ് എക്സ് വര്‍ക്കുകള്‍ ഇത് വരെ കാണാത്ത രീതിയില്‍ ഉള്ളത് തന്നെ ആണ്. പലപ്പോഴും സിനിമയില്‍ ഉപയോഗിച്ച സ്ലാങ്ക് ഒരു പ്രശ്നം തെന്നെയായത് പലര്‍ക്കും മനസ്സിലാകാതെ വന്നപ്പോഴാണ്. ഹരീഷ് പെരടിയുടെ ‘മങ്ങട്ടച്ചന്‍’ എന്ന കഥാപാത്രം മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഒരു കഥാപാത്രം ആണ്. ആ കഥ പത്രത്തിന്റെ എല്ലാ ഭാവങ്ങലോടെയും തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു എന്നത് തന്നെ ആണ് വാസ്തവം.
കുഞ്ഞാലിയുടെ ചെറുപ്പ കാലം ചെയ്തത് മോഹന്‍ലാലിന്‍റെ മകന്‍ തന്നെയായ പ്രണവ് മോഹന്‍ ലാല്‍ ആണ്. മരക്കാര്‍ എന്ന കഥ പത്രത്തിന്റെ ആ സ്പാര്‍ക്ക് തുടക്കത്തില്‍ തന്നെ കൊണ്ടുവരാന്‍ പ്രണവ്ന് കഴിഞ്ഞിട്ടുണ്ട്. സിനിമ കണ്ടിരിക്കാന്‍ ഒരു പ്രധാന കാരണം അതിലെ താര നിര തന്നെയാണ. നെടുമുടി വേണു, സിദ്ധിഖ്, അശോക് ശെല്‍വന്‍, അര്‍ജുന്‍ തുടങ്ങിയ താരങ്ങള്‍ ആണ് സിനിമയില്‍ ഉള്ളത്.