കോഴിക്കോട് ഒമിക്രോണ്‍ ജാഗ്രത: രാജ്യത്ത് കൂടുതൽ പേർക്ക് സ്ഥിരീകരിക്കാൻ സാധ്യത
യു കെ യില്‍ നിന്ന് വന്ന കോഴിക്കോട് സ്വദേശിയുടെ സ്രവ പരിശോധന ഫലം വീണ്ടും പോസിറ്റീവ് ആയി. ഇതോടെ കോഴിക്കോട് ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശിച്ചു. നേരത്തെ സ്രവ പരിശോധന ഫലം പോസിറ്റീവ് അയതിന്‍റെ 8 ദിവസങ്ങള്‍ക്ക് ശേഷമാണ് രണ്ടാം തവണ ടെസ്റ്റ്‌ന് അയച്ചത്. രോഗിയുടെ അമ്മയുടെ പരിശോധന ഫലവും പോസിറ്റീവ് ആണ്. അമ്മയുടെ സാമ്പിള്‍ ജനിതക ശ്രേണി പരിശോധനക്ക് അയക്കാനാണ് വിധഗ്തരുടെ തീരുമാനം.
ഇംഗ്ലണ്ട് ല്‍ നിന്ന്‍ കോഴിക്കോട് എത്തിയ ഡോക്ടര്‍ ഉടെ സ്രവം ഒമിക്രോണ്‍ പരിശോധനക്ക് അയച്ചതിലും പോസിറ്റീവ് ആയതോടെ ജില്ലയില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ ഇധേഹവുമായി സംപര്‍ക്കതിലുള്ളവര്‍ കുറവാണ്. എന്നാലും, നാല് ജില്ലകളില്‍ ഉള്ളവര്‍ ഇദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ട്.
സമ്പര്‍ക്ക പട്ടിക തയ്യാറാക്കി അതാത് ജില്ലകളിലേക്ക് അയച്ചതായി കോഴിക്കോട് ജില്ല ഡി എം ഒ പറഞ്ഞു. പ്രൈമറി, സെക്കന്ററി കോണ്ടാക്ട്കളിലായി നാല് ജില്ലകളില്‍ ഉള്ളവര്‍ ഉണ്ടെന്ന്‍ കണ്ടെത്തിയിരുന്നു. 21 ന് നാട്ടില്‍ എതിയതിന്‍ ശേഷം ഇദ്ദേഹം 4 ജില്ലകളില്‍ യാത്ര ചെയ്തിരുന്നു. മൂന്നു ഡോസ് ഫൈസര്‍ വാക്സിനെ എടുത്ത ആളാണ് ഒമിക്രോണ്‍ സ്ഥിതീകരിച്ച ഡോക്ടര്‍.
ഇന്ത്യയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിതീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് വേണ്ട രീതിയിലുള്ള മുന്നൊരുക്കങ്ങള്‍ ഒക്കെ നടത്തിയതാണ് എന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളെ അറിയിച്ചു. ഹൈ റിസ്ക് പട്ടികയിലുള്ള 26 രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ ടി പി സി ആര്‍ പരിശോധന നിര്‍ബന്ധമാക്കിയിട്ടുന്ടെന്നും പരിശോധനകള്‍ കര്യക്ഷമാമം ആക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കോവിദ് മുക്തനായ ഒരാളില്‍ ഒമിക്രോന്‍ ഭാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങള്‍. ഡെല്‍റ്റ, ബീറ്റ വക ഭേധങ്ങലെക്കള്‍ മൂന്ന്‍ ഇരട്ടി സാധ്യതയാണ് ഒമിക്രോണിനെന്നാണ് കണ്ടെത്തല്‍. ദക്ഷിണ ആഫ്രിക്കയിലെ ആരോഗ്യ സംവിധാനങ്ങള്‍ ശേഖരിച്ച വിവരങ്ങളില്‍ നിന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
നവംബര്‍ 27 വരെയുള്ള കണക്കുകള്‍ പ്രകാരം കൊവിദ് പോസിറ്റീവ് ആയ 2.8 ദശ ലക്ഷം പേരില്‍ 35670 ആളുകളില്‍ ഒന്നിലധികം തവണ കൊവിദ് ഭാധിച്ചതയാണ് വിവരം. എന്നാല്‍, പഠനത്തിനു വിധേയരായവരുടെ വാക്സിനേഷന്‍ കാര്യങ്ങളെക്കുറിച് ഇതില്‍ വ്യക്തത ഇല്ല. അതികൊണ്ട്, വാക്സീന്‍ നല്‍കുന്ന പ്രധിരോധ ശേഷി മറികടക്കാന്‍ ഒമിക്രോണിന് എത്രത്തോളം കഴിയുമെന്ന കാര്യം വിഷധീകരിക്കാന്‍ കഴിയില്ലെന്നും ഗവേഷകര്‍ പറഞ്ഞു.
ഒമിക്രോണ്‍ അപകടകാരി ആണെങ്കിലും ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. എന്നാലും ഒമിക്രോണ്‍ വൈറസിന്റെ വ്യാപനം ആശങ്കയോടെ ആണ് കാണുന്നതെന്നും ലോക രാജ്യങ്ങള്‍ വൈറസിനെ നേരിടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ പഠനങ്ങള്‍ പുരോഗമിക്കുന്നുവെന്നും ലോകാരോഗ്യ സംഘടന വക്താവ് ക്രിസ്ത്യന്‍ ലിന്‍ഡ്മേയര്‍ ജനീവയില്‍ വെച്ച് മാധ്യമങ്ങളോട് അറിയിച്ചു.
പുതിയ വേരിയന്റില്‍ അണുബാധ രജിസ്റ്റര്‍ ചെയ്ത രാജ്യങ്ങളുടെ എണ്ണം കൂടി വരുകയാണ്. വൈറസ്മായി ബന്ധപ്പെട്ട എല്ലാ തെളിവുകളും ശേഖരിക്കുന്നുവെന്നും പഠനങ്ങള്‍ പുരോഗമിക്കുമ്പോള്‍ കൂടുതല്‍ കാര്യത്തില്‍ വ്യക്തത വരുമെന്നും അദ്ദേഹം അറിയിച്ചു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഒമിക്രോണ്‍ പകരുന്ന തീവ്രതയെക്കുരിച്ചും, ഫലപ്രദമായ വക്സീനുകള്‍, പരിശോധനകള്‍, ചികിത്സകള്‍ എന്നിവയെക്കുറിച്ചും വിലയിരുത്തലുകളും പഠനങ്ങളും പൂര്‍ത്തിയാകുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.