സംസ്ഥാനത്ത് ക്രിമിനല്‍ കേസുകള്‍ പെരുകുന്നു
ആലപ്പുഴ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഇരു വിഭാഗങ്ങളിലെയും ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാന്‍ ഡി.ജി.പിയുടെ നിര്‍ദ്ദേശം. ജില്ല അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കാന്‍ ഉത്തരവിട്ടത്. ക്രിമിനലുകളും മുന്പ് പ്രതികലയവരും പട്ടികയില്‍ ഉണ്ടായിരിക്കണം എന്നും വാറന്റ് പ്രതികളെയും ഒളിവില്‍ കഴിയുന്നവരെയും അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
എസ്.ഡി.പി.ഐ നേതാവ് ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നിര്‍ദേശം. ആലപ്പുഴ സ്വദേശികളായ രണ്ടുപേര്‍ കൂടി ഇന്നലെ പിടിയുലായി. പ്രതികളെ സഹായിച്ചതിനും ഗൂടലോജന നടത്തിയതിനുമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഇരു കൊലപാതകങ്ങളിലും നേരത്തെ കണക്കാക്കിയതിനെക്കളും കൂടുതല്‍ പ്രതികള്‍ ഉള്പ്പെട്ടിടുന്ദ് എന്നാണ് എ.ഡി.ജി.പി വിജയ് സാഖറെ പറയുന്നത്. ഈ കേസില്‍ ഇതുവരെ ആയി അഞ്ചു പേരാണ് അറസ്റ്റിലായത്.
കൂടുതല്‍ പ്രതികളെ കണ്ടെത്തുന്നതിനു ഡി.ജി.പിയുടെ ഈ നിര്‍ദേശം സഹായകം ആകുമെന്നാണ് കരുതുന്നത്. വ്യപകമായ ഇത്തരം ഇടപെടലുകള്‍ ഇനിയും അക്രമങ്ങള്‍ ഉണ്ടാകുന്നതിനെ തടയുമെന്നും കരുതുന്നു. എസ്.ഡി.പി.ഐ യും ആര്‍.എസ്.എസും തമ്മിലുള്ള സങ്കര്‍ഷം കനത്തു വരുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നീക്കം അനിവാര്യമാണ്.
കഴിഞ്ഞ നാലു ദിവസം മുന്പ് കര്‍ശനമായ ജാഗ്രത നിര്‍ദേശം കൊടുക്കുകയും സമാനമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തെങ്കിലും കാര്യമായ നീക്കങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ഈ അവസരതിലാണ് ഡി.ജി.പി അനില്‍ കാന്ത് ഇത്തരമൊരു നീക്കത്തിന്‍ വഴി ഒരുക്കിയത്.
ആലപ്പുഴ കൊലപാതകത്തിന്റെ പ്രതികള്‍ കേരളം വിട്ട്എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സങ്കം തമിഴ് നാട്ടില്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ റെയ്ഡുകള്‍ നടത്തി സ്മശയം തോന്നുന്നവരെയൊക്കെ കസ്ടടിയില്‍ എടുക്കാനാണ് പോലിസ് തീരുമാനം.
മറ്റൊരു പ്രധാനപ്പെട്ട കാര്യം, സോഷ്യല്‍ മീഡിയ വഴി വര്ഘീയ വിദ്വേഷം പ്രകടിപ്പിക്കുന്ന ഒരു രീതി ഇതിനിടയിലൂടെ കണ്ടു വരുന്നുണ്ട്. അത്തരത്തിലുള്ള സോഷ്യല്‍ മീഡിയ ഗ്രൂപികളിലെ അട്മിന്മാര്‍ക്ക് എതിരെ കര്‍ശനമായ നടപടി എടുക്കാനും ഡി.ജി.പി നിര്‍ദ്ദേശം നല്‍കി. ഈ ഒരു കൊലപാതകത്തിന്റെ തുടര്‍ച്ചയായി ഇനിയും ഉണ്ടായേക്കാവുന്ന കൊലയും ആക്രമണവും തടയാനാണ് പോലീസ് മേധാവിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കം ഉണ്ടായത്.
ആര്‍.എസ്.എസ്- എസ്.ഡി.പി.ഐ ക്രിമിനല്‍ ലിസ്റ്റ് തയാറാക്കാന്‍ പോലിസ്.
ജില്ല അടിസ്ഥാനത്തില്‍ ആര്‍.എസ്.എസ്- എസ്.ഡി.പി.ഐ ക്രിമിനല്‍ ലിസ്റ്റ് തയാറാക്കാന്‍ പോലിസ് തീരുമാനം. ഡി.ജി.പി അനില്‍ കാന്തിന്റെ നിര്‍ദേശ പ്രകാരമാണ് പട്ടിക തയാറാക്കുന്നത്. ഇരു വിഭാഗത്തില്‍ പെട്ട ക്രിമിനലുകളുടെയും മുന്പ് കേസുകളില്‍ പെട്ടവരുടേയും പേരു വിവരങ്ങളും കേസുകളുടെ വിവര്ങ്ങലുമാണ് ശേഘരിക്കുന്നത്.
ഇതിനൊപ്പം നിലവില്‍ വാറന്റ് ഉള്ള പ്രതികളെയും, ഒളിവില്‍ കഴിയുന്നവരെയും കണ്ടെത്തി അറെസ്റ്റ് ചെയ്യും. ജാമ്യത്തില്‍ കഴിയുന്നവര്‍ ജാമ്യ വ്യവസ്ഥ ലങ്കിക്കുനുണ്ടോ എന്ന് പരിശോധിക്കും. മറ്റു കേസുകളിലും തുടര്‍ച്ചയായ പരിശോധനയും നടപടികളും ഉണ്ടാകും. സമീപ കാലത്ത് കേരളത്തില്‍ ഉണ്ടായ കൊലപാതകങ്ങളില്‍ നേരിട്ട് പങ്കെടുതവരെയും അവ ആസൂത്രണം ചെയ്തവരുടെയും വാഹനവും ആയുധവും ഫോണും നല്‍കി സഹായിച്ചവരുടെയും വിവരങ്ങള്‍ ശേഖരിച് അറെസ്റ്റ് ഉള്‍പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് പോലിസ് തീരുമാനം.
അക്രമങ്ങള്‍ക്ക് പണം നല്കിയവരെയും പ്രതികളെ ഒളിപ്പിച്ചവരെയും കണ്ടെത്തി കേസെടുക്കും. ക്രിമിനല്‍ സങ്കങ്ങള്‍ക്ക് പണം കിട്ടുന്ന സ്രോതസ്സ് കണ്ടെത്താന്‍ ആവശ്യമായ അന്വേഷണം നടത്തി മ്ര്‍ല്നടപടി സ്വീകരിക്കും. നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയത് സമ്പന്ധിച് ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയും മെഖല ഐ.ജി മാരും എല്ലാ ആഴ്ചയും റിപ്പോര്‍ട്ട് നല്‍കണമെന്നും ഡി.ജി.പി നിര്‍ദേശിച്ചു.
കേരളത്തിലെ ക്രമ സമാധാന നില തകര്‍ന്നു: പോലീസിന് വീഴ്ച പറ്റിയെന്നു ചെന്നിത്തല
ആലപുഴ കൊലപാതകവുമായി ബന്ധപ്പെട്ട പോലിസ് അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ച പറ്റിയെന്നു രമേശ് ചെന്നിത്തല. നേരത്തെ മുന്‍കരുതല്‍ സ്വീകരിച്ചിരുന്നു എങ്കില്‍ രണ്ടാമത്തെ കൊലപാതകം ഒഴിവാക്കാമായിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ സങ്കടനകള്‍ക്ക് പരിപൂര്‍ണ നിയന്ത്രണം നല്‍കുന്നത് ക്രമ സമധാന നില തകരുന്നത് കാരണമാകും. സര്‍ക്കാരിനു സംഘടന കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതേസമയം ആലപ്പുഴയിലെ കൊലപാതകങ്ങളില്‍ പോലീസിന്‍ വീഴ്ച പറ്റിയിടില്ലെന്നു മന്ത്രി സജി ചെറിയാന്‍. അന്വേഷണം കൃത്യമായി നടക്കുനുന്ദ് എന്നും യഥാര്‍ത്ഥ പ്രതികളെ പോലിസ് തിരിച്ചരിഞ്ഞിടുന്ദ് എന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ എവിടെ പോയാലും പിടിയിലകുംമെന്നും ഒരു കാരണവശാലും കേരള പോലീസിന്റെ കയ്യില്‍ നിന്നും രക്ഷപ്പെടില്ല എന്നും അദ്ദേഹം കൂടിചേര്‍ത്ത്.
രാഷ്ട്രീയ കൊലപാതകങ്ങളും സംഘര്‍ഷങ്ങളും അധികരിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാന നഗരിയിലും ഇന്നലെ ഗുണ്ട വിളയാട്ടം. തിരുവനത പുറം നഗരത്തില്‍ ഇന്നലെ ഓംനി വാനിലെത്തിയ അഞ്ചു അംഗ സംഘം കന്ജവ് ലഹരിയില്‍ അഴിഞ്ഞാടി. മോഷണ ശ്രമം കഴിഞ്ഞ മടങ്ങുന്നതിന്‍ ഇടയിലാണ് സംഘം നാട് റോഡില്‍ ഭീകരാന്തരീക്ഷം ശ്രിഷ്ടിക്കുന്നത്. മ്യൂസിയം പോലിസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടി.