പഠന വൈകല്യം : അറിയാം, ശ്രദ്ധിക്കാം
എല്ലാ പഠന പ്രശ്നങ്ങളും പഠന വൈകല്യമാണോ എന്ന സംശയം എല്ലാ മാതാപിതാക്കള്‍ക്കും ഉണ്ട്. കുട്ടിക്ക് പഠനത്തില്‍ മാത്രമാണ് പ്രശ്നം കാണുന്നത്. ബാക്കി കാര്യങ്ങളിലെല്ലാം നല്ല സാമര്‍ത്ഥ്യം കാണിക്കുന്നുണ്ട്. ഇത് പഠന വൈകല്യമാണോ എന്ന്‍ പലര്‍ക്കും മനസ്സിലാകുന്നില്ല.
എന്താണ് പഠന വൈകല്യം ?
വിവരങ്ങള്‍ സ്വീകരിക്കുന്നതിലും അവ സംവിധാനം ചെയ്യുന്നതിലുമുള്ള തലച്ചോറിന്റെ കഴിവിനെ ബാധിക്കുന്ന തകരാര്‍ ആണ് പഠന വൈകല്യം. ഇത് ഒരാളുടെ ബുദ്ധിയുടെ അളവിനെ സൂചിപ്പിക്കുന്ന ഒരു ഗടകം അല്ല. ശ്രദ്ധ, സംസ്കാരം, എഴുത്ത്, വായന, കാര്യാ കരണ ഭോതം, ഗണിത ശാസ്ത്ര പരമായ കഴിവുകള്‍ എന്നിങ്ങനെ വിവിധ വിഷയങ്ങളിലുള്ള അറിവ് സംബധിക്കുന്നതിനും പ്രയോഗിക്കുന്നതിനും നേരിടുന്ന ബുദ്ധിമുട്ടുകളാണ് പഠന വൈകല്യം.
ഏകദേശം 10-12 ശതമാനം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ പല തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ സൂജിപിക്കുന്നത്. പഠനത്തില്‍ മോശമായ പ്രകടനം കാഴ്ചവെക്കുന്ന ഇത്തരം കുട്ടികളെ നമ്മള്‍ മണ്ടന്മാരെന്നു മുദ്ര കുത്തുമ്പോള്‍ അവിടെ ബുദ്ധി മാന്ദ്യം ആണോ അതോ പഠന വൈകല്യം ആണോ എന്ന് പോലും നോക്കാന്‍ നമ്മള്‍ തയരവുന്നില്ല. മടിയന്മാരെന്നും ശ്രധയില്ലതവരെന്നും ബുധിയില്ലതവരെന്നും ഇവര്‍ മുദ്ര കുത്തപ്പെടും. ഇവരുടെ കുറഞ്ഞ മാര്‍ക്കും പഠനത്തിലെ പിന്നാക്ക അവസ്ഥയും ചിലപ്പോള്‍ മറ്റു ചില പ്രശ്നങ്ങള്‍ മൂലവും ഉണ്ടാകാം. ഇവ യഥാ സമയം കണ്ടെത്തുകയും ചികിത്സിക്കുകയും ചെയ്താല്‍ പല പഠന പ്രശ്നങ്ങളും ഒരു പരിധി വരെ കുറക്കാന്‍ നമുക്ക് സാധിക്കും.
പഠന വൈകല്യം ഉണ്ടാകാനുള്ള കാരണങ്ങള്‍ എന്തൊക്കെ?
പഠനത്തിലെ പിന്നാക്ക അവസ്ഥക്കുള്ള കാരണങ്ങള്‍ പലതാണ്. കാഴ്ചയിലോ കേള്‍വിയിലോ നേരിടുന്ന പ്രയാസവും എപിലെപ്സി മുതലായ ശാരീരിക കാരണങ്ങളും അമിതമായ ഉത്കണ്ട വിഷാദം മുതലായ മാനസികമായ ബുദ്ധിമുട്ടുകളോ ജീവിത സാഹചര്യങ്ങളിലുള്ള വിവിധ കാരണങ്ങളും സാമൂഹിക പ്രശ്നങ്ങളും എല്ലാം പഠനത്തിലെ ഭുധിമുട്ടുകള്‍ക്ക് കാരണമാകാം. എന്നാല്‍, ബുദ്ധിശക്തിയുടെ കുറവ് മൂലമുള്ള പഠന പിന്നാക്ക അവസ്ഥയെ പഠന വൈകല്യമാക്കി കണക്കാക്കില്ല.
ശരാശരിയോ അതിനു മുകളിലോ (IQ greater than 89) ബുദ്ധി പ്രകടിപ്പിക്കുന്ന കുട്ടികളിലാണ് പഠന വൈകല്യം കാണുന്നത്. ഇവക്കെല്ലാം പുറകെ മസ്തിഷ്ക സംബന്ധമായ മറ്റു തകരാറുകളും പഠന വൈകല്യത്തിന് കാരണമാകാം. ADHD (ATTENTION DEFICIT HYPER ACTIVITY DISORDER- ശ്രദ്ധ കേന്ധ്രീകരിക്കുവാനും അടങ്ങിയിരിക്കുവനുമുള്ള തലച്ചോറിന്റെ കഴിവു കുറവ്) ഉള്ള കുട്ടികള്‍ക്ക് ഏകാഗ്രതയോടെ തുടര്‍ച്ചയായി ഏതെങ്കിലും പ്രവര്‍ത്തിയില്‍ ഏര്‍പ്പെടാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു പഠിക്കാന്‍ കഴിയില്ല.
പഠനവൈകല്യം ജനിതക പരമായ ഘടകങ്ങള്‍ മൂലവും ഉണ്ടാകാം ഗര്‍ഭ കാലത്തും പ്രസവ സമയത്തും പ്രസവാനന്തരവും ഉണ്ടാകുന്ന അണുബാധ, ചില മരുന്നുകളുടെ ഉപയോഗം, വീഴ്ചകള്‍ കൊണ്ടുണ്ടാകുന്ന അപകടങ്ങള്‍ കുട്ടിയുടെ തലക്കു ഉണ്ടാകുന്ന ക്ഷതങ്ങള്‍, പോഷക കുറവ് മുതലായ കാരണങ്ങള്‍ മസ്തിഷ്ക പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം.
പഠന വൈകല്യത്തിന്റെ ലക്ഷണങ്ങള്‍
പഠന വൈകല്യം പ്രധാനമായും മൂന്നു തരത്തിലാണ് കാണാറുള്ളത്.
- വായന വൈകല്യം
- രചനാ വൈകല്യം
- ഗണിത ശാസ്ത്ര വൈകല്യം
അക്കാധമിക് കഴിവുകള്‍ പഠിക്കുന്നതിനും ഉപയോഗിക്കുന്നതിനും ഉള്ള പ്രശ്നങ്ങള്‍ ഇനി പറയുന്ന ലക്ഷണങ്ങളില്‍ ഒന്നെങ്കിലും കുറഞ്ഞത് ആറു മാസമെങ്കിലും നില നില്‍ക്കുനുന്ടെങ്കില്‍ പഠന വൈകല്യം സ്ഥിതീകരിക്കാം.
- ക്രിത്യമല്ലാത്തതോ മന്ദ ഗതിയില്‍ ഉള്ളതോ ശ്രമകരമോ ആയ വായന.
- വായിച്ചതിന്റെ അര്‍ഥം മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്
- അക്ഷരതെറ്റുകള്‍ ഉണ്ടായിരിക്കും. കയ്യക്ഷരം ചിലരില്‍ മോശമായിരിക്കും.
- അക്ഷരങ്ങള്‍ അതിന്റെ പ്രതി ബിംബമായി വായിക്കുക (d,b)
- അക്ഷരങ്ങള്‍ തല തിരിച്ചി കണ്ണാടിയില്‍ കാണുന്നത് പോലെയോ എഴുതുക.
- ക്ലോക്കില്‍ നോക്കി സമയം പറയാനുള്ള ബുദ്ധിമുട്ട്
- കണക്കു കൂട്ടുന്നതിനും കുരക്കുന്നതിനുമുള പ്രയാസം
- അക്കങ്ങളുടെ സ്ഥാനം എടുത്തെഴുതുമ്പോള്‍ മാറിപ്പോകും
- സാദ്രിശ്യമുള്ള അക്കങ്ങള്‍ എഴുതുമ്പോള്‍ പരസ്പരം മാറിപ്പോകുക (3-8, 6-9, 12-21)
പഠന വൈകല്യം എങ്ങനെ പരിഹരിക്കാം?
കുട്ടി മേല്പറഞ്ഞ രീതിയിലുള്ള ലക്ഷണങ്ങള്‍ പ്രക്ടിപ്പിക്കുനുന്ടെങ്കില്‍ ഒരു ക്ലിനിക്കല്‍ സൈക്കൊളജിസ്ടിനെ സമീപിച്ചു കുട്ടിക്ക് പഠന വൈകല്യം ഉണ്ടോ എന്ന് മത പിതാക്കള്‍ ഉറപ്പു വരുത്തണം. പഠന വൈകല്യവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ ഒരു പരിധി വരെ പരിഹരിക്കമെങ്കിലും അതിന്റെ വിഷമങ്ങള്‍ പ്രായപൂര്‍ത്തി ആയാലും നിലനില്‍ക്കുമെന്നത് മനസിലാക്കുക. പരിഹാര വിദ്യാഭ്യാസം (REMEDIAL TRAINING) ആണ് ഇതിന്റെ പോംവഴി. അതുകൊണ്ട്, അത് ലഭ്യമാകുന്ന സ്ഥലങ്ങള്‍ കണ്ടെത്തി എത്രയും പെട്ടെന്ന് തന്നെ കൊടുത്തു തുടങ്ങുക.
കുട്ടിയുടെ കുറുമ്പ് കൊണ്ടോ മടി കൊണ്ടോ അല്ല തലച്ചോറിലെ ചില തകരാറുകളാണ് കുട്ടിയുടെ പ്രശ്നത്തിന് കാരണമെന്നു മനസ്സിലാക്കി മാതാപിതാക്കളുടെ അനാവശ്യ കുട്ടപെടുതലുകളും സിക്ഷണങ്ങളും ഒഴിവാക്കുക. പഠനവൈകല്യം ഉള്ള കുട്ടികള്‍ക്ക് ശരാശരിയോ അതിനു മുകളിലോ ബുദ്ധി ഉള്ളതിനാല്‍ ഇത്തരം ബുദ്ധിമുട്ടുകള്‍ മൂലം വിഷാദം, ഉത്കണ്ട തുടങ്ങിയ വൈകാരിക പ്രശ്നങ്ങള്‍ ഇത്തരം കുട്ടികളെ അലട്ടുവാന്‍ സാധ്യത ഉണ്ട്. അതും മുന്നില്‍ കണ്ട് മാനസിക പിന്തുണ നല്കാന്‍ മറക്കാതിരിക്കുക.