എസ്.എസ് .സി വിജ്ഞാപനം: ബിരുദധാരികള്‍ക്ക് കേന്ദ്ര സര്‍വീസ്ല്‍ അവസരം
സ്റ്റാഫ് സെലെച്റേന്‍ കമ്മീഷന്‍ (എസ്.എസ്.സി) നടത്തുന്ന 2022 സി.ജി.എല്‍. (combined graduate level) പരീക്ഷക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ബിരുദധാരികള്‍ക്ക് കേന്ദ്ര സര്‍വീസ്ല്‍ ജോലി നേടാനുള്ള നല്ലൊരു അവസരമാണ് ഇത്. ജനുവരി 23 വരെ അപേക്ഷ സമര്‍പ്പിക്കാം. 2022 ഏപ്രിലില്‍ ആയിരിക്കും ടയര്‍ 1 പരീക്ഷ നടത്തുക. കഴിഞ്ഞ വിജ്ഞാപനത്തില്‍ ഏകദേശം എണ്ണായിരം ഒഴിവുകള്‍ ഉണ്ടായിരുന്നെങ്കിലും ഇത്തവണത്തെ വിജ്ഞാപനത്തില്‍ ഒഴിവുകള്‍ വ്യക്തമാക്കിയിടില്ല. വിവിധ കേന്ദ്ര തലത്തിലുള്ള ഓഫീസുകളിലെയും സ്ഥാപനങ്ങളിലെയും ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി വിഭാഗങ്ങളില്‍ പെടുന്ന 36 തസ്ഥികകളിലെക്കാന് വിജ്ഞാപനം.
അപേക്ഷ എങ്ങനെ അയക്കാം?
എങ്ങനെയാണു അപേക്ഷ സമര്‍പ്പിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം എസ്.എസ്.സി യുടെ വെബ്സൈറ്റ് ആയ www.ssc.nic.in ല്‍ നല്കിയിട്ടുണ്ട്. അപേക്ഷ ഓണ്‍ലൈന്‍ ആയിട്ടാണ് സമര്‍പ്പിക്കേണ്ടത്. മാര്‍ഗ നിര്‍ദേശങ്ങള്‍ വിജ്ഞാപനത്തില്‍ കൊടുതിടുന്ദ്. അപേക്ഷ സമര്‍പ്പിക്കെണ്ടാതിന്റെ മാതൃക വിജ്ഞാപനത്തില്‍ അനുബന്ധമായി കൊടുതിടുന്ദ്. പ്രധാനപ്പെട്ട തിയതികലെക്കുരിച്ചും വിജ്ഞാപനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 23 ആണ്.
എസ്.എസ്.സി വെബ്സൈറ്റ് ന്റെ ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു:
ഇവിടെ ക്ലിക്ക് ചെയ്യുക- www.ssc.nic.in
യോഗ്യത
- അപേക്ഷകര്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം ബിരുദം നേടിയവരയിരിക്കണം.
- ജൂനിയര്‍ സ്റ്ററ്റിസ്റ്റിക്കല്‍ ഓഫിസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍, പ്ലസ് ടു മാത്തമാറ്റിക്സില്‍ 60 ശതമാനം മാര്‍ക്ക് നേടിയ ബിരുദ ധരികാലോ സ്റ്റാറ്റിസ്റ്റിക്സ് ബിരുദധാരികളോ ആയിരിക്കണം.
- സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് II തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 6 സെമസ്റ്ററും സ്റ്റാറ്റിസ്റ്റിക്സ് പടിച്ചവരയിരിക്കണം.
- ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ റിസര്‍ച് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമ ബിരുദം സര്‍വ കലാശാലകളിലെ ഗവേഷണ പരിജയം എന്നിവ ഉള്ളവര്‍ക്ക് മുന്ഗണന.
ഫീസ്
ഓണ്‍ലൈന്‍ ആയി ഫീസ് അടക്കാനുള്ള അവസാന തീയതി:- ജനുവരി 25
ചലാന്‍ വഴി ഫീസ് അടക്കാനുള്ള അവസാന തീയതി:- ജനുവരി 27
- ജനറല്‍ ഫീസ് 100 രൂപയാണ്
- വനിതകള്‍, എസ്.സി.എസ്.ടി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍,വിമുക്ത ഭടന്‍ എന്നിവര്‍ക്ക് ഫീസില്ല.
തസ്തികകള്‍
ഗ്രൂപ്പ് ബി
- അസിസ്റ്റന്റ് ഓടിറ്റ് ഓഫീസര്‍
- അസിസ്റ്റന്റ് അക്കൌണ്ട് ഓഫീസര്‍
- അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍
- വിവിധ വകുപ്പുകളിലെ അസിസ്റ്റന്റ് പോസ്റ്റുകള്‍
- സബ് ഇന്‍സ്പെക്ടര്‍
- റിസര്‍ച് അസിസ്റ്റന്റ്
- ജൂനിയര്‍ സ്റ്ററ്റിസ്റ്റിക്കല്‍ ഓഫിസര്‍
- ഡിവിഷനല്‍ അക്കൗണ്ട്ന്റ്
- തപാല്‍ ഇന്‍സ്പെക്ടര്‍ പോസ്റ്റ്
- കോസ്റ്റ് ഗാര്‍ഡ് അസിസ്റ്റന്റ്/ സൂപ്രണ്ട്
ഗ്രൂപ്പ് സി
- ഓഡിറ്റര്‍
- അക്കൗണ്ട്‌ന്റ് / ജൂനിയര്‍ അക്കൗണ്ട്‌ന്റ്
- സീനിയര്‍ സെക്രടരിയെറ്റ് അസിസ്റ്റന്റ് / യു.ഡി ക്ലാര്‍ക്ക്
- ടാക്സ് അസിസ്റ്റന്റ്
- എസ്.ബി.എന്‍ സബ് ഇന്‍സ്പെക്ടര്‍
തസ്തികകള്‍ അനുബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ അറിയുവാന്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
ഇവിടെ ക്ലിക്ക് ചെയ്യുക- തൊഴില്‍വാര്‍ത്ത ലിങ്ക്