സെറ്റ് പരീക്ഷ ജനുവരി 9 ന്: അഡ്മിറ്റ് കാർഡ് ഡൌണ്‍ലോഡ് ചെയ്യാം
2022 വർഷത്തെ സെറ്റ് എക്സാം ജനുവരി 9 ന്. പരീക്ഷയുടെ അഡ്മിറ്റ് കാർഡ് എൽ ബി എസ് സെന്ററിന്റെ വെബ്സൈറ്റ് വഴി മാത്രമേ ലഭ്യമാവുകയുള്ളു. സെറ്റ് പരീക്ഷക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ എൽ ബി എസ് ഒഫീഷ്യൽ വെബ്സൈറ്റ് ൽ നിന്നും അഡ്മിറ്റ് card ഡൌൺലോഡ് ചെയ്ത് എടുക്കേണ്ടതാണ്.
ഹയർ സെക്കന്ററി, നോൺ വൊക്കേഷണൽ ഹയർ സെക്കന്ററി അധ്യപക നിയമന യോഗ്യത പരീക്ഷയാണ് സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് അധവാ സെറ്റ് എക്സാം. 2021 ഒക്ടോബറിലാണ് സെറ്റ് എക്സാമിന്റെ അപെക്ഷ ക്ഷണിച്ചത്.
അഡ്മിറ്റ് കാർഡ് ഡൗലോഡ് ചെയ്യാനുള്ള വെബ്സൈറ്റ് ലിങ്ക്
പരീക്ഷ ഹാളിൽ പ്രവേശിക്കുമ്പോൾ പരീക്ഷാർത്ഥികൾ കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കേണ്ടതാണ്. പരീക്ഷ ഹാളിൽ അഡ്മിറ്റ് കാർഡും ഫോട്ടോ പതിച്ച ഒറിജിനൽ തിരിച്ചറിയൽ കാർഡും ഹാജരാക്കേണ്ടതാണ്. ഇത് രണ്ടും ഇല്ലാത്ത പക്ഷം പരീക്ഷ എഴുതുവാൻ സാധിക്കുന്നതല്ല.

എൽ ബി എസ് സെന്റര് ഫോർ സയൻസ് ആൻഡ് ടെക്നോളജി ആണ് സെറ്റ് പരീക്ഷ നടത്തുന്നത്. വർഷത്തിൽ ഒരു തവണയാണ് സെറ്റ് എക്സാം ഉണ്ടാവുക. ബിരുദാനന്തര ബിരുദമാണ് സെറ്റ് എഴുതനുള്ള യോഗ്യത. ഒരു semester എക്സാം എങ്കിലും എഴുതിയിറ്റുള്ള വിദ്യാർത്ഥികൾക്ക് സെറ്റ് ന് അപേക്ഷിക്കാം.
ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50% ത്തിൽ കുറയാതെ മാർക്കും അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബി എഡും ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യെക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ഉള്ളവരെ ബി എഡ് വേണം എന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്‌സുകളിൽ വിജയിച്ചവർ സെറ്റ് എക്സാമിന് പരിഗണിക്കുന്നതാണ്. എസ് സി എസ് ടി വിഭാഗത്തിൽ പെദുന്നവരെ മാത്രം 5% മാർക്ക് ഇളവിന് പരിഗണിക്കും.