പോസ്‌റ്‌മെട്രിക് സ്കോളർഷിപ്: ജനുവരി 10 ന് ഉള്ളിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം

Share Now

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന വിദ്യർത്ഥികൾ 2022 ജനുവരി 10 ന് ഉള്ളിൽ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം. E-grants മുഖേനയുള്ള പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പിന് അർഹരായ എല്ലാ പട്ടിക ജാതി വിദ്യാർത്ഥികളും ജനുവരി 10 ന് ഉള്ളിൽ ശാരിയായ മൊബൈൽ നമ്പർ, അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയവ ഇ- ഗ്രാന്റ് സൈറ്റിൽ അപ്‌ലോഡ് ചെയ്യണം

അപ്ഡേറ്റ് ചെയ്യാനുള്ള ഇ- ഗ്രാന്റ് സൈറ്റ് ലിങ്ക്

www.egrantz.kerala.gov.in

അക്കൗണ്ട് വിവരങ്ങൾ ചേർക്കുമ്പോൾ സീറോ ബാലൻസ് ഉള്ള അക്കൗണ്ട് സേവിങ്സ് അക്കൗണ്ട് ആക്കി മാറ്റിയതിന് ശേഷമോ പുതിയ സേവിങ്സ് അക്കൗണ്ട് തുടങ്ങിയതിനു ശേഷമോ ആണ് വെബ്സൈറ്റിൽ അപ്ഡേറ്റ് ചെയ്യേണ്ടത്. സർക്കാർ സ്ഥാപനങ്ങളിലും എയ്ഡഡ് സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാർത്ഥികൾ അതാതു സ്ഥാപനങ്ങൾ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. എന്നാൽ സ്വകാര്യ സാശ്രയ കോളേജുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അതാതു ജില്ല പട്ടിക ജാതി ഓഫീസുകൾ വഴിയാണ് അപ്ഡേഷന് ചെയ്യേണ്ടത്.

എല്ലാ സ്ഥാപന മേധാവികളും പട്ടിക ജാതി വിഭാഗം വിദ്യാർത്ഥികളെ സമയ ബന്ധിതമായി അപെക്ഷ അപ്ഡേറ്റ്‌ ചെയ്യുവാൻ സഹായിക്കേണ്ടതാണ്. മൊബൈൽ നമ്പർ, അക്കൗണ്ട് വിവരങ്ങൾ എന്നിവ പരിശോധിച്ച് ഉറപ്പു വരുത്തിയതിന് ശേഷം e-ഗ്രാന്റ് സൈറ്റിലെ പ്രിൻസിപ്പൽ ലോഗിൻ ഓപ്ഷൻ ഉപയോഗിച്ച് എല്ലാ സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അപ്ഡേറ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

എങ്ങനെ രജിസ്റ്റര്‍ ചെയ്യാം?

2021-22 വർഷം പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് ലഭിക്കുന്നതിനായി സ്‌കോളർഷിപ്പിന് അർഹതയുളള എല്ലാ പട്ടികജാതി വിഭാഗം വിദ്യാർത്ഥികളും മാർച്ച് 30 നകം സൈറ്റിൽ രജിസ്റ്റർ ചെയ്ത് അംഗീകാരം വാങ്ങണം. National scholarship portal എന്ന വെബ്സൈറ്റ് വഴിയാണ് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടത്.

രജിസ്റ്റർ ചെയ്യാനുള്ള ഇ- ഗ്രാന്റ് വെബ്സൈറ്റ് ലിങ്ക്

www.scholarships.gov.in

നിശ്ചിത കാലാവധിക്കു ശേഷം രജിസ്റ്റർ ചെയ്യുന്നവർക്ക് സ്‌കോളർഷിപ്പ് തുകക്ക് അർഹതയുണ്ടായിരിക്കില്ല. പോസ്റ്റ്‌ metric സ്കോളർഷിപ് +1, +2, വി എച് എസ്‌ സി, ഐ ടി ഐ, പോളി ടെക്‌നിക്, പ്രൊഫഷണൽ കോഴ്‌സുകൾ അടക്കമുള്ള ഡിഗ്രികൾ, പി ജി, പി എച് ഡി തലങ്ങളിൽ ഗവണ്മെന്റ് സ്ഥാപനങ്ങൾ, എയ്ഡഡ്, അംകീകൃത അൺ എയ്ഡഡ് സ്ഥാപനങ്ങളിലും പഠിക്കുന്നവർക്ക് അപ്ലൈ ചെയ്യാവുന്നതാണ്. മൈനോറിറ്റി കമ്മ്യൂണിറ്റി വിഭാഗത്തിൽ പെടുന്നവർക്കാണ് അപേക്ഷിക്കാൻ അർഹത.


Share Now

Leave a Reply

Your email address will not be published. Required fields are marked *