സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഓഗസ്റ്റ് 24 മുതൽ പരീക്ഷകൾ; സെപ്റ്റംബർ 2 മുതൽ അവധി

Share Now

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നാംപാദ വാർഷിക പരീക്ഷകൾക്ക് ഓഗസ്റ്റ് 24ന് തുടക്കമാകും. ഔഗസ്റ്റ് 24ന് ആരംഭിച്ച് സെപ്റ്റംബർ 2നാണ് സ്കൂൾ പരീക്ഷകൾ പൂർത്തിയാക്കുക. സെപ്റ്റംബർ 2ന് വെള്ളിയാഴ്ച്ച ഓണ അവധിക്കായി സ്കൂളുകൾ അടയ്ക്കും. ഈ വർഷം 9ദിവസമാണ് ഓണാഘോഷത്തിനായി സ്കൂളുകൾക്ക് അവധി നൽകുക.

സെപ്റ്റംബർ 2ന് അടയ്ക്കുന്ന സ്കൂൾ സെപ്റ്റംബർ 12ന് തുറക്കും. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ 2വർഷമായി വിദ്യാലയങ്ങൾ അടഞ്ഞു കിടന്നിരുന്നതിനാൽ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വിദ്യാലയങ്ങളിൽ ഓണാഘോഷവും അവധിയും വരുന്നത്.

ഓണത്തിന് മുൻപ് ഒന്നാംപാദ വാർഷിക പരീക്ഷകൾ നടക്കുന്നതിനാൽ
പാഠഭാഗങ്ങൾ വേഗത്തിൽ സ്കൂളുകളിൽ പൂർത്തിയാക്കാനാണ് ശ്രമം. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്ന സ്കൂൾ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് അധ്യാപകരും വിദ്യാർത്ഥികളും. സംസ്ഥാനത്തെ കോളജുകൾക്കും ഓണ അവധി നൽകും.


Share Now

Leave a Reply

Your email address will not be published. Required fields are marked *