പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പ്യൂൺ ആവാം | കേന്ദ്ര സർക്കാരിൽ 10,000+ ഒഴിവുകൾ

Share Now

പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പ്യൂൺ ആവാം | കേന്ദ്ര സർക്കാരിൽ 10,000+ ഒഴിവുകൾ | ₹24,000 തുടക്ക ശമ്പളം

പരമാവധി ഷെയർ ചെയ്യുക.

കേന്ദ്ര സർക്കാരിന്റെ വിവിധ വകുപ്പുകളിലേക്ക്, പ്യൂൺ (Multi Tasking Staff) നിയമനത്തിനായി നടത്തുന്ന പരീക്ഷയായ SSC MTS ന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. ഇത്തവണ 10,000 ൽ കൂടുതൽ ഒഴിവുകൾ ആണ് പ്രതീക്ഷിക്കുന്നത്. പത്താം ക്ലാസ് (SSLC) ആണ് മിനിമം യോഗ്യത. കൂടുതൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം തുടക്കത്തിൽ തന്നെ ₹21,000 മുതൽ ₹24,000 വരെ ശമ്പളം ലഭിക്കുന്നു. 3 വർഷത്തെ സർവീസിന് ശേഷം പ്രമോഷൻ വഴി LD ക്ലാർക്ക് ആവാൻ സാധിക്കും. മലയാളത്തിലും പരീക്ഷ എഴുതാം. (പത്താം ക്ലാസ് നിലവാരത്തിലുള്ള പരീക്ഷ ആയിരിക്കും) അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയ്യതി: 30-04-2022 (ഏപ്രിൽ 30) 100 രൂപയാണ് അപേക്ഷ ഫീസ് (സ്ത്രീകൾ, SC/ST/Ex Service/ അംഗ പരിമിതർ എന്നിവർക്ക് ഫീസ് ഇല്ല) ഓൺലൈൻ അപേക്ഷ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്കും താഴെ ഉള്ള ലിങ്കുകൾ/ വെബ്സൈറ്റ് ഏതെങ്കിലും സന്ദർശിക്കുക.

https://ssc.nic.in/

ഓരോ വർഷവും സർക്കാർ ജോലിക്കായുള്ള മത്സരം ശക്തമായിക്കൊണ്ടിരിക്കുകയാണ്. SSLC യോഗ്യതയുള്ളവർക്ക് സുവർണാവസരമാണ് വന്നിരിക്കുന്നത്ന മ്മുടെ കൂട്ടുകാരെ അപേക്ഷ കൊടുക്കാൻ പ്രോത്സാഹിപ്പിക്കുക. അറിയാത്ത കാരണം കൊണ്ട് ആർക്കും അവസരം നഷ്ടപ്പെടാതിരിക്കട്ടെ


Share Now

One thought on “പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് പ്യൂൺ ആവാം | കേന്ദ്ര സർക്കാരിൽ 10,000+ ഒഴിവുകൾ

  • October 16, 2022 at 9:02 pm
    Permalink

    സാർ പ്ലീസ് ഗവണ്മെന്റ് ജോബ് ആണ് എന്റെ സ്വപ്നം sir🙏

    Reply

Leave a Reply

Your email address will not be published. Required fields are marked *