68 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം: അപേക്ഷ സമർപ്പിക്കുന്ന വിശദമായ രീതി
ഉദ്യോഗാർഥികൾ കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ഔദ്യോ ഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്തശേഷമാണ് അപേക്ഷി ക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അവരുടെ User Id-യും Pass word ഉം ഉപയോഗിച്ച് Login ചെയ്തശേഷം സ്വന്തം Profile ലൂടെ അപേക്ഷിക്കേണ്ടതാണ്.
Website link
ഓരോ തസ്തികയ്ക്ക് അപേ ക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ ‘Apply Now’-ൽ മാത്രം click ചെയ്യേണ്ടതാണ്. അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31/12/2013നോ അതിനുശേഷമോ എടുത്ത തായിരിക്കണം. ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്ക ണം.
നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക് അപ്ലോഡ് ചെയ്ത തിയതി മുതൽ 10 വർഷക്കാലത്തേ ക്ക് പ്രാബല്യമുണ്ടായിരിക്കും. ഫോട്ടോ സംബന്ധിച്ച മറ്റ് നിബന്ധനകൾക്കൊന്നും തന്നെ മാറ്റമില്ല. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ആവശ്യമെങ്കിൽ രജിസ്ട്രേഷൻ കാർഡ് Link click ചെയ്ത് Profile ലെ വിശദാംശങ്ങൾ കാണുന്നതിനും പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കുവാനും കഴിയും.

Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതും ഉദ്യോഗാർഥിയുടെ ചുമതലയാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ | ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർ ഥി ഉറപ്പ് വരുത്തേണ്ടതാണ്.
കമ്മിഷനുമായുള്ള എല്ലാ കത്തിടപാ ടുകളിലും User ID പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. കമ്മിഷന് മുൻപാകെ ഒരിക്കൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ സോപാധികമാ യി സ്വീകരിക്കപ്പെടുന്നതാണ്. ആയതിനുശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ ഒഴിവാക്കുവാനോ കഴിയുകയില്ല. ഭാവിയിലെ ഉപയോഗത്തിനായി ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷയും ടെ സോഫ്റ്റ് കോപ്പി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
ഉദ്യോ ഗാർഥികൾക്ക് അവരുടെ പ്രൊഫൈലിലെ My Applications’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കാവുന്നതാണ്. അപേക്ഷസംബന്ധമായി കമ്മിഷനുമായി നടത്തുന്ന കത്തിടപാടുക ളിൽ അപേക്ഷയുടെ പ്രിന്റൗട്ട് കൂടി സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലായാലും സമർപ്പി ക്കപ്പെട്ട അപേക്ഷകരം വിജ്ഞാനവ്യവസ്ഥകൾക്ക് വിരുദ്ധമായി കാണുന്നപക്ഷം നിരുപാധികമായി നിരസിക്കുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, വയസ്സ് മുതലായവ തെളിയിക്കുന്നതിനു ള്ള പ്രമാണങ്ങളുടെ പകർപ്പുകൾ കമ്മിഷൻ ആവശ്യപ്പെടുമ്പോ ഹാജരാക്കിയാൽ മതിയാകും. ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത് ഒ.എം.ആർ ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ, പരീക്ഷയെഴുതുമെ ന്ന സ്ഥിരീകരണം (Confimation) അപേക്ഷകർ തങ്ങളുടെ ഒറ്റത്ത വണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി നൽകേണ്ടതാണ്.
അപ്രകാരം സ്ഥിരീകരണം നൽകുന്നവർക്കുമാത്രം അഡ്മിഷൻ ടിക്കറ്റ് ജനറേറ്റ് ചെയ്ത്, അത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം പരീക്ഷാ തീയതിവരെയുള്ള അവസാനത്തെ പതിനഞ്ചുദിവസത്തിനുള്ളിൽ ലഭ്യമാക്കുന്നതാണ്. നിശ്ചിത സമയത്തിനുള്ളിൽ സ്ഥിരീകരണം നൽകാത്ത ഉദ്യോഗാർഥികളുടെ അപേക്ഷകൾ നിരൂപാധികം നിര സിക്കപ്പെടുന്നതാണ്.
സ്ഥിരീകരണം നൽകേണ്ടതായ കാലയളവ് സംബന്ധിച്ച തിയതികളെക്കുറിച്ചും അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്ന തിയതി സംബന്ധിച്ചുള്ള വിവരങ്ങളും ബന്ധപ്പെട്ട പരീക്ഷയുൾപ്പെ ടുന്ന പരീക്ഷാകലണ്ടറിൽ പ്രസിദ്ധപ്പെടുത്തുന്നതാണ്. ഇതുസംബ ന്ധിച്ച അറിയിപ്പ് ഉദ്യോഗാർഥികളുടെ പ്രൊഫൈലിലും അതിൽ രജി സ്പർചെയ്തിട്ടുള്ള മൊബൈൽ ഫോൺ നമ്പറിലും നൽകുന്നതാണ്