3 പേര്‍ക്ക് കോവിഡ്‌ സ്ഥിതീകരിച്ചതിനെ തുടര്‍ന്ന്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചു ചൈന.

Share Now

ചൈനയില്‍ വീണ്ടും ലോക്ക്ടോവ്ന്‍ പ്രഖ്യാപിച്ചു. നഗരത്തില്‍ 3 പേര്‍ക്ക് കോവിഡ്‌ സ്ഥിതീകരിച്ചതിനെ തുടര്‍ന്നാണ് 12 ലക്ഷം പേരുള്ള നഗരം അടച്ചു പൂട്ടാന്‍ തീരുമാനം എടുത്തത്. വരാനിരിക്കുന്ന ഒളിമ്പിക്സിനു മുന്നോടിയായി കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കുന്ന ചൈനയില്‍ 12 ലക്ഷം ജനസംഖ്യ ഉള്ള നഗരത്തില്‍ മൂന്നു പേര്‍ക്കാണ് കോവിഡ്‌ സ്ഥിതീകരിച്ചത്. ഇതിനു ശേഷമാണ് രാജ്യം ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചത്.

ഹെനാന്‍ പ്രവിശ്യയിലെ യൂശോ നഗരത്തിലാണ്‌ സംഭവം. യൂശോയില്‍ ഞായറാഴ്ച 2 പേര്‍ക്ക് കോവിഡ്‌ സ്ഥിതീകരിച്ചിരുന്നു. ഇതിനു പിന്നാലെ തിങ്കളാഴ്ച ഒരാള്‍ക്ക് കൂടി രോഗ ബാധ സ്ഥിതീകരിച്ചു. പിന്നീടാണ് നഗരം അടച്ചിടാനുള്ള തെരുമാനതിലേക്ക് സര്‍ക്കാര്‍ എത്തിയത്.

ചൈനയില്‍ തിങ്കളാഴ്ച 108 പേര്‍ക്ക് കോവിഡ്‌ സ്ഥിതീകരിച്ചിരുന്നു. വടക്ക് കിഴക്കന്‍ പ്രവിശ്യ ആയ ഷിയനില്‍ 92 പേര്‍ക്കും തെക്ക് കിഴക്കന്‍ പ്രവിശ്യ ആയ ഷെജിയങ്ങില്‍ 8 പേര്‍ക്കും ഹെനാനില്‍ 5 പേര്‍ക്കുമാണ് രോഗ ബാധ സ്ഥിതീകരിച്ചത്. ഈ നഗരങ്ങളെല്ലാം നിലവില്‍ ലോക്ക് ടൌണില്‍ ആണ്. രോഗ ബാധ സ്ഥിതീകരിക്കുന്ന നഗരങ്ങള്‍ ലോക്ക് ചെയ്യുന്നതിലൂടെ രോഗം പടരാനുള്ള സാധ്യത ഒഴിവാക്കുകയാണ്.

നിത്യോപയോഗ സാധനങ്ങള്‍ വില്‍ക്കുന്ന സൂപ്പര്‍ മാര്‍ക്കറ്റ്‌കള്‍ ഒഴികെ സ്കൂളുകള്‍ മാളുകള്‍ തുടങ്ങിയവ തുറക്കുന്നതിനും പോതുഗതാഗതത്തിനും ഈ പ്രദേശങ്ങളില്‍ വിലക്ക് എര്പെടുതിയിടുണ്ട്. മരുന്ന നിര്‍മാണ കമ്പനികള്‍ക്കും ഊര്ജോല്പധന കേന്ദ്രങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.

ഇതേ സമയം, നിയന്ത്രങ്ങള്‍ ലങ്ഗിക്കുന്നവരോദ് സര്‍ക്കാരിന്റെ ശിക്ഷ നടപടികള്‍ ക്രൂരമാനെന്നുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഈയിടെ കോവിഡ്‌ നിയന്ത്രണങ്ങള്‍ ലങ്ങിച്ചതിന്റ്റെ പേരില്‍ പി പി ഇ കിട്ടു ധരിപ്പിച്ചു പൊതു നിരത്തിലൂടെ നടത്തിച്ചിരുന്നു. പൌരന്മാരുടെ മനുഷ്യാവകാശത്തെ ലംഗിക്കുന്ന ന്സടപടികളാണ് ഇതെന്നായിരുന്നു വിമര്‍ശനം.


Share Now

Leave a Reply

Your email address will not be published. Required fields are marked *