പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള വേക്കൻസി ലിസ്റ്റ് വന്നു; അപേക്ഷ പുതുക്കൽ ഇന്നും നാളെയും

Share Now

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള വേക്കൻസി ലിസ്റ്റ് വന്നു; അപേക്ഷ പുതുക്കൽ ഇന്നും നാളെയും

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള സ്കൂൾ വേക്കൻസി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സപ്ലിമെന്ററി അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിവരങ്ങളും അഡ്മിഷൻ വെബ്സൈറ്റായ

https://hscap.kerala.gov.in

-ൽ ലഭ്യമാണ്.ലിസ്റ്റ് പ്രകാരം ഇന്ന് രാവിലെ 10 മുതൽ നാളെ (സെപ്റ്റംബർ 23)വൈകിട്ട് 5 വരെ വിദ്യാർത്ഥികൾക്ക് അപേക്ഷ പുതുക്കി നൽകാം.

ഇന്നും നാളെയും മാത്രമാണ് അപേക്ഷ നൽകാൻ കഴിയുക. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം
നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും
അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും(നോൺ ജോയിനിങ്ങ് ആയവർ) പ്രവേശനം നേടിയശേഷം സർട്ടിഫിക്കറ്റ്(റ്റി.സി)
വാങ്ങിയവർക്കും ഈ ഘട്ടത്തിൽ വീണ്ടും അപേക്ഷിക്കാൻ കഴിയില്ല.

ഇതുവരെ അലോട്മെന്റ് ലഭിക്കാത്തവർക്കും തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ
അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്കും സപ്ലിമെൻററി അലോട്ട്മെൻറിൽ
പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്.നേരത്തെയുള്ള അപേക്ഷകളിലെ
പിഴവുകൾ തിരുത്തി വേണം അപേക്ഷ പുതുക്കേണ്ടത്


Share Now

Leave a Reply

Your email address will not be published. Required fields are marked *