SSLC ഫലം- കുട്ടികളുടെ ഫ്ലക്സ് പാടില്ലെന്ന ബാലാവകാശ കമ്മീഷൻ

Share Now

പത്താം ക്ലാസ് ഫലം, കുട്ടികളുടെ ഫ്ലക്സ് പാടില്ലെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവ്. മത്സരബുദ്ധി ഉളവാക്കുന്ന ഇത്തരം ഫ്ലക്സുകൾ കുട്ടികളിൽ കടുത്ത മാനസിക സമ്മർദ്ദം സൃഷ്ടിക്കുമെന്ന് വിലയിരുത്തൽ.

പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തു വന്നു. ഇനി നാട്ടിൽ അങ്ങോളമിങ്ങോളം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. എന്നാൽ, ഇത്തരം ഫ്ലക്സുകൾ പാടില്ലെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ആരും മറക്കേണ്ട.

മത്സരബുദ്ധി ഉളവാക്കുന്ന ഇത്തരം ഫ്ലക്സുകൾ കുട്ടികളിൽ കടുത്ത മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. ബോര്‍ഡുകള്‍ വിലക്കിക്കൊണ്ടുള്ള ഉത്തരവുകള്‍ വിദ്യാലയങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.


Share Now

Leave a Reply

Your email address will not be published. Required fields are marked *