‘കോവിഡ് സുനാമി’ മുന്നറിയിപ്പ്: ലോകം ആശങ്കയിൽ

Share Now

ലോകത്തു 10 ലക്ഷം കടന്ന് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം. കോവിഡിന്റെ ഒമിക്രൊൻ, ഡെൽറ്റ വക ഭേദങ്ങൾ കോവിഡ് സുനാമി സൃഷ്ടിക്കുമെന്ന ലോകാരോഗ്യ സങ്കടനയുടെ മുന്നറിയിപ്പിന് പിന്നാലെ ലോകത്താകമാനം പ്രതിദിന രോഗികളുടെ എണ്ണം 10 ലക്ഷം കടന്നു. ഇന്ത്യയിൽ 24 മണിക്കൂറിൽ 13,154 കേസുകൾ റിപ്പോർട് ചെയ്യുന്നുണ്ട്.

കഴിഞ്ഞ 7 ദിവസത്തിനിടെ 73 ലക്ഷം പേരിലാണ് ലോകത്താകമാനം കോവിഡ്-19 സ്ഥിതീകരിച്ചത്. 2020 ൽ കൊറോണ വൈറസ് പടർന്നു തുടങ്ങിയതിനു ശേഷമുള്ള ഏറ്റവും ഉയർന്ന രോഗ വ്യാപന കണക്ക് ആണ് ഇന്ത്യ അടക്കമുള്ള ഒട്ടുമിക്ക രാജ്യങ്ങളിൽ നിന്നും പുറത്തു വരുന്നത്. അഞ്ചു ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്ത അമേരിക്കയിലാണ് സ്ഥിതി ഏറ്റവും രൂക്ഷമായിട്ടുള്ളത്. ലോക രാജ്യങ്ങളെ ആശങ്കയിലാക്കി ഇത്ര രൂക്ഷമായി രോഗം പടരുന്നത് പുതുവത്സര ആഘോഷങ്ങൾക്ക് കാര്യമായ മങ്ങൽ ഏല്പിക്കുന്നുണ്ട്.

കാലിഫോർണിയയിലും ഓസ്‌ട്രേലിയയിലും ഒക്കെ സ്ഥിതി വ്യത്യസ്തമല്ല. ഒറ്റ ദിവസം കൊണ്ട് 86,000 കേസുകൾ റിപ്പോർട്ട് ചെയ്ത്‌ കാലിഫോർണിയയിൽ രോഗ വ്യാപനത്തിന്റെ തീവ്രതയിൽ എത്തിയിരിക്കുകയാണ്. ഓസ്‌ട്രേലിയയിൽ ഒറ്റ ദിവസം കൊണ്ട് രോഗ വ്യാപനത്തിന്റെ തോത് 6,000 ത്തിൽ നിന്നും 11,000 ത്തിലേക്ക് കുതിച്ചിരിക്കുകയാണ്. സിഡ്‌നിയിലും വിക്ടോറിയ സ്റ്റേറ്റിലും സ്ഥിതി വ്യത്യസ്തമല്ല. പ്രതിദിനം ആശുപത്രിയിൽ എത്തിക്കുന്ന രോഗികളുടെ അന്നേരം വർധിച്ചു വരുകയാണ്. ഈ അവസ്ഥ ലോകത്തെ ആകെ ആശങ്കയിലാക്കിയിരിക്കുകയാണ്.

ഇന്ത്യയിലും കോവിഡ് വ്യാപനം രൂക്ഷമാണ്. മൂന്നാം തരംഗത്തിന്റെ പാതയിലാണ് ഇന്ത്യ എന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിൽ 24 മണിക്കൂറിനിടെ 13,154 പേർക്കാണ് പുതുതായി രോഗം സ്ഥിതീകരിച്ചത. ഒമിക്രൊൻ സാനിധ്യം രോഗ വ്യാപനം ഉയരുന്നതിന് പ്രധാന ഘടകം ആണെന്ന് വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും ജനിതക ശ്രേണി കരണത്തിലെ പരിമിതികൾ ഇക്കാര്യം വ്യക്തമായി മനസ്സിലാക്കുന്നതിനു തടസ്സമാണ്. സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഡബ്ള്യു എച് ഓ റിപോർട്ടുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യയിൽ എട്ടു സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ പ്രത്യേക ജാഗ്രത നിർദ്ദേശം. ഡൽഹി, മഹാരഷ്ട്ര, തെലങ്കാന, കേരളം, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന, കർണാടകം എന്നീ സംസ്ഥാനങ്ങൾക്ക് ആണ്‌ കെന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ജാഗ്രത മുന്നറിയിപ്പ് നൽകിയത്. കോവിഡ്, ഒമൈക്രോൺ കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് പ്രത്യേക ജാഗ്രത പുലർത്തണം എന്ന മുന്നറിയിപ്പ് കൊണ്ട് വന്നത്. രോഗ സ്ഥിതീകരണ കണക്ക് കുത്തനെ ഉയരുന്നത് അപകട കരമായ സാഹചര്യം സൃഷ്ടിക്കും.

പ്രതിദിന രോഗ സ്ഥിതീകരണത്തിന്റെ തോതും രോഗ വ്യാപനം കൂടുതലുള്ള പ്രദേശങ്ങളും അടയാളപ്പെടുത്തി ഡൽഹി മാതൃകയിൽ ഗ്രാഫ് തയാറാക്കി കോവിഡ് വ്യാപനം തടയുന്നതിന് കൂടുതൽ ഫലപ്രദമായ നടപടികൾ കൈ കൊള്ളനാമെന്നു കേന്ദ്രം ഈ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മുംബൈയിൽ 82 ശതമാനവും ഡൽഹിയിൽ 86 ശതമാനവുമാണ് വർധന ഉണ്ടായിയുള്ളത്. മുംബൈയിൽ 2510 പേർക്കാണ് രോഗം സ്ഥിതീകരിച്ചത്. ഡൽഹിയിൽ 923 കേസുകളും ആണ് പുതുതായി റിപ്പോർട്ട് ചെയ്തത്.

മഹാരാഷ്ട്രയിൽ ഓമിക്രോൺ ബാധിച്ച വ്യക്തി ഹൃദയ ആഘാതത്തെ തുടർന്ന് മരിച്ചതായി ആരോഗ്യ വകുപ്പ് സ്തിതീകരിച്ചു. നൈജീരിയയിൽ നിന്നെത്തിയ അമേരിക്കകാരനാണ് മരിച്ചത്. വിമാനത്താവളത്തിൽ നിന്നും ആർ ടി പി സി ആർ ചെയ്തതിൽ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിതീകരിക്കുകയും തുടർന്ന് ക്വാറന്റൈൻ ൽ പ്രവേശിക്കുകയും ചികിത്സ തെദുകയും ചെയ്തതാണ് 57 കാരനായ അദ്ദേഹം. പിന്നീടു നടത്തിയ ജനിതക ശ്രേണീ കരണത്തിലാണ് ഒമൈക്രോൺ ആണെന്ന് സ്ഥിതീകരിച്ചതു.


Share Now

Leave a Reply

Your email address will not be published. Required fields are marked *