ഒന്നിലധികം തവണ ലഹരിമരുന്നു കേസില്‍പ്പെടുന്നവരെ കരുതല്‍ തടങ്കലിലാക്കും

Share Now

ഒന്നിലധികം തവണ ലഹരിമരുന്നു കേസില്‍പ്പെടുന്നവരെ കരുതല്‍ തടങ്കലിലാക്കും, പട്ടിക തയ്യാര്‍; പുതിയ നിയമം പാസാക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം; സംസ്ഥാനത്ത് മയക്കുമരുന്നു കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയമം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍.

ഒന്നില്‍ കൂടുതല്‍ തവണ മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടവരെ കരുതല്‍ തടങ്കലിലാക്കാനാണ് തീരുമാനം. ഇതിനായി കോടതിയില്‍ കേസ് തെളിയിക്കുംവരെ കാത്തുനില്‍ക്കില്ല.

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതല്‍ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുവരെ ആദ്യഘട്ടം നടപ്പിലാക്കും. സ്ഥിരമായി കേസുകളില്‍പ്പെടുന്നവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ കേന്ദ്രനിയമത്തിലെ പഴുതുകള്‍ കാരണം വേഗത്തില്‍ ജാമ്യത്തിലിറങ്ങുന്ന സാഹചര്യം നിലവിലുണ്ടെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു.

ഇത് തടയാന്‍ സംസ്ഥാനസര്‍ക്കാര്‍ നിയമം പാസാക്കുന്ന കാര്യം ആലോചനയിലാണെന്നും ലഹരിക്കെതിരെ ശക്തമായ ജനകീയ യുദ്ധമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു


Share Now

Leave a Reply

Your email address will not be published. Required fields are marked *