എൽപിജി ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്: ഒരു വർഷത്തിൽ 15 സിലിണ്ടറുകൾ മാത്രമേ ലഭ്യമാകൂ

Share Now

ഗാർഹിക എൽപിജി സിലിണ്ടറുകൾക് ഒരു വർഷത്തിൽ 15 സിലിണ്ടറുകൾ മാത്രമേ ലഭ്യമാകൂ, മാസത്തിന്റെ ക്വാട്ടയും നിശ്ചയിച്ചു. ഗാർഹിക എൽപിജി ഉപഭോക്താക്കൾക്ക് ഇനി സിലിണ്ടറുകൾക്കുള്ള റേഷൻ പ്രക്രിയ നേരിടേണ്ടിവരും. ഇപ്പോൾ പുതിയ നിയമമനുസരിച്ച്, ഒരു കണക്ഷനിൽ ഒരു വർഷത്തിൽ 15 സിലിണ്ടറുകൾ മാത്രമേ ലഭ്യമാകൂ.

ഇതിൽ കൂടുതൽ സിലിണ്ടറുകൾ ഒരു വീട്ടിലേക്ക് ലഭിക്കില്ല. ഒരു മാസത്തെ ക്വാട്ടയും നിശ്ചയിച്ചിട്ടുണ്ട്. ഒരു ഉപഭോക്താവിന് ഒരു മാസത്തിനുള്ളിൽ രണ്ടിൽ കൂടുതൽ സിലിണ്ടറുകൾ എടുക്കാൻ കഴിയില്ല. ഗാർഹിക നോൺ-സബ്‌സിഡി കണക്ഷൻ ഉടമകൾക്ക് എത്ര സിലിണ്ടറുകൾ വേണമെങ്കിലും ലഭിക്കും.

വാണിജ്യാടിസ്ഥാനത്തിലുള്ളതിനേക്കാൾ വിലക്കുറവുള്ളതിനാൽ സബ്‌സിഡിയില്ലാത്ത ഗാർഹിക റീഫില്ലുകൾ അവിടെ ഉപയോഗിക്കുന്നതായി ദീർഘകാലമായി വകുപ്പിന് പരാതികൾ ലഭിക്കുന്നുണ്ട്. ഗാർഹിക ആവശ്യങ്ങൾക്കായി അനുവദിച്ച പാചക വാതക സിലിണ്ടറുകൾ (14.2 കിലോഗ്രാം) അനധികൃതമായി വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നായിരുന്നു എണ്ണക്കമ്പനികൾ പരാതിപ്പെട്ടിരുന്നത്.

പ്രധാനമായും ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ, ചെറുകിട ഭക്ഷണശാലകൾ, ഓട്ടോകൾ തുടങ്ങിയവയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഈ ദുരുപയോഗം തടയാൻ വേണ്ടിയാണ് കേന്ദ്രം ഇത്തവണ കണക്ഷൻ അടിസ്ഥാനത്തിൽ ഒരു സാധാരണ ഉപഭോക്താവിന് 14.2 കിലോഗ്രാം സിലിണ്ടർ പ്രതിവർഷം 15 എന്ന പ്രാരംഭ പരിധിയും മാസത്തിൽ പരമാവധി 2 ആയും നിശ്ചയിച്ചത്.

ഈ മാറ്റങ്ങൾ ഇൻഡെൻ, ഭാരത് ഗ്യാസ്, എച്ച്പി ഗ്യാസ് എന്നീ എണ്ണ കമ്പനികളുടെ ഉപഭോക്താക്കളിൽ നടപ്പിലാക്കിയിട്ടുണ്ട്. സബ്‌സിഡിയുള്ള ഗാർഹിക ഗ്യാസിന് രജിസ്റ്റർ ചെയ്തവർക്ക് ഈ നിരക്കിൽ ഒരു വർഷത്തിൽ 12 സിലിണ്ടറുകൾ മാത്രമേ ലഭിക്കൂ.

ഇതിൽ കൂടുതൽ ആവശ്യമുണ്ടെങ്കിൽ സബ്‌സിഡിയില്ലാത്ത സിലിണ്ടർ മാത്രമേ എടുക്കാവൂ. റേഷനിംഗ് പ്രകാരം ഒരു കണക്ഷനിൽ ഒരു മാസത്തിൽ രണ്ട് സിലിണ്ടറുകൾ മാത്രമേ ലഭ്യമാകൂ എന്നാണ് പറയുന്നത്. ഒരു വർഷത്തിൽ ഇത് 15 ൽ കൂടുതൽ ആകാൻ പാടില്ല.

കൂടുതൽ അംഗങ്ങളുള്ള കുടുംബങ്ങൾ ചിലപ്പോൾ പ്രശ്നങ്ങൾ നേരിടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. പുതിയ നിയമം അനുസരിച്ച്, ഒരാൾക്ക് ഒരു വർഷത്തിൽ 15 സിലിണ്ടറുകളിൽ കൂടുതൽ ആവശ്യമുണ്ടെങ്കിൽ, അവർ പ്രത്യേകം അപേക്ഷിക്കണം. സബ്‌സിഡി യോജിപ്പിച്ചാൽ, 12 എണ്ണത്തിലും ഇത് ലഭ്യമാകും.


Share Now

Leave a Reply

Your email address will not be published. Required fields are marked *