കേന്ദ്രസർക്കാറിന്റെ സൗജന്യ അരി പദ്ധതി മൂന്നു മാസത്തേക്ക് കൂടി നീട്ടി

Share Now

ഡല്‍ഹി: സൗജന്യ അരി പദ്ധതി നീട്ടി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന മൂന്നു മാസത്തേക്ക് കൂടിയാണ് നീട്ടിയത്.

ഒരാള്‍ക്ക് അഞ്ചു കിലോ അരി വീതം തുടരും. ഇതു സംബന്ധിച്ച നിര്‍ദേശം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു.

ഉത്സവകാല സീസണ്‍ പരിഗണിച്ചാണ് പദ്ധതി മൂന്നു മാസത്തേക്ക് കൂടി തുടരാന്‍ തീരുമാനിച്ചത്. പദ്ധതി നടപ്പാക്കുന്നതു വഴി 45,000 കോടിയുടെ സാമ്ബത്തിക ബാധ്യതയുണ്ടാകുന്നുവെന്നാണ് കേന്ദ്ര ധനകാര്യമന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

അതിനാല്‍ പദ്ധതി നിര്‍ത്തലാക്കാന്‍ ധനവകുപ്പ് ആവശ്യപ്പെട്ടിരുന്നു. സൗജന്യ അരി പദ്ധതി സെപ്റ്റംബര്‍ 30 ന് അവസാനിക്കാനിരിക്കെയാണ് മൂന്നു മാസത്തേക്ക് കൂടി നീട്ടാന്‍ തീരുമാനമായത്. ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കാണ് പദ്ധതി വഴി ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നത്.


Share Now

Leave a Reply

Your email address will not be published. Required fields are marked *