രക്ഷാപ്രവർത്തനം രാത്രിയും, കരസേന സംഘം അൽപസമയത്തിനകം മലമ്പുഴയിൽ.
മലമ്പുഴ: മലമ്പുഴ ചേറാഡ് മലയിൽ കുടുങ്ങിയ യുവാവിനെ താഴെ എത്തിക്കാനുള്ള ശ്രമം തുടരുന്നു. യുവാവിനെ രക്ഷപ്പെടുത്താനായി ആർമിയുടെ രക്ഷ ദൗത്യം ഇന്ന് രാത്രി തന്നെ ആരംഭിക്കും. രക്ഷ പ്രവർത്തനത്തിനായി 10 പേരടങ്ങുന്ന സമ്ഗം മലമ്പുഴയിലേക്ക് പുറപ്പെട്ടു. പാര്‍വത ആരോഹന രക്ഷ പ്രവർത്തന സംഘത്തിലെ വിദഗ്ദ്ധരാണ് ആർമി രക്ഷ സംഘത്തിൽ ഉള്പെട്ടിട്ടുള്ളത്. ഇന്നു രാത്രി തന്നെ രക്ഷ പ്രവർത്തനം ആരംഭിക്കാനുള്ള സജ്ജീകരണങ്ങളോടെ ആൺ സംഘം യാത്ര തിരിച്ചിട്ടുള്ളത്. പ്രദേശത്തെ കുറിച്ചുള്ള വിവരങ്ങളെല്ലാം സംഘം ശേഖരിച്ചു കഴിഞ്ഞു.
ചെങ്കുത്തായ കറുപ്പാച്ചി മലയിലാണ് യുവാവ് കുടുങ്ങി പോയത്. കഷ്ടിച്ച് മൂന്നടി നീളമുള്ള ഒരു മല ഇടുക്കിലാണ് ചേറാഡ് സ്വദേശി ബാബു കുടുങ്ങി കൊടക്കുന്നത്. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ മലയിടുക്കിലേക്ക് എത്തിയെങ്കിലും ശക്തമായ കാറ്റു കാരണം യുവാവിന്റെ അരികിലേക്ക് എത്താനോ നിയന്ത്രിച്ചു നിർത്തണോ സാധിച്ചില്ല. തുടർന്ന് ഹെലികോപ്റ്റർ കഞ്ചിക്കോടേക്ക് തന്നെ തിരിച്ചു പോയി.
ഹെലികോപ്റ്റര്‍ വഴിയുളള രക്ഷാദൗത്യം സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് പുതിയ നീക്കം. ഹെലികോപ്റ്റർ എത്തി സ്ഥലം നിരീക്ഷിച്ചശേഷം മടങ്ങി. പത്ത് പേരുള്ള രക്ഷാസംഘത്തിൽ ക്ലൈംബിംഗ് വിദഗ്ധരായ നാല് പേരുണ്ട്. ഒരാൾ ലെഫ്‌നന്റ് കമാൻഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. യുദ്ധ സമയത്തുള്ള രക്ഷാപ്രവർത്തനം ഉൾപ്പെടെ നടത്തിയ സംഘമാണ് നിലവിൽ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിന്റെ രക്ഷയ്ക്കായി എത്തുന്നത്. അതുകൊണ്ട് തന്നെ ഇന്ന് രാത്രി തന്നെ ബാബുവിനെ രക്ഷപ്പെടുത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബവും അധികൃതരും.
മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ദൗത്യം പുരോഗമിക്കുന്നതിനിടെ മകന് എത്രയും വേഗം ഭക്ഷണമെങ്കിലും എത്തിക്കണമെന്ന ആവശ്യവുമായി മാതാവ്. ഹെലികോപ്റ്റര്‍ വന്നിട്ടും അവിടേയ്ക്ക് ചെല്ലാനോ വെള്ളമോ ഭക്ഷണമോ എത്തിക്കാനോ കഴിഞ്ഞിട്ടില്ല. ഉടന്‍ മിലിട്ടറിയെ എത്തിക്കുന്നുണ്ടെന്നും റോപ്പ് വഴി ഭക്ഷണം എത്തിക്കാമെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നതെന്നും മാതാവ് 24 ന്യൂസിനോട് പറഞ്ഞു.
കാലിലെ മുറിവ് ചൂണ്ടിക്കാട്ടുകയും കുടിക്കാൻ ദാഹ ജലം ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട് യുവാവ്. ഹെലികോപ്റ്റർ ഉപയോഗിച്ച് തന്നെ യുവാവിന് ഭക്ഷണവും വെല്ലവും എതിക്കനുല്ല ശ്രമങ്ങൾ തന്നെയാണ് ഇപ്പോൾ തുടരുന്നത്. കോഴിക്കോട് നിന്ന് പര്വതാരോഹകരെ എത്തിച്ചു രക്ഷ പ്രവർത്തനം നടത്തുവാനും പ്ലാനിങ് ഉണ്ട്. ചേറാഡ് സ്വദേശി ബാബു ആൺ മലയിടുക്കിൽ കുടുങ്ങിപ്പോയത്.
സുഹൃത്തുക്കളോടൊപ്പം ഇന്നലെ മാള ഇറങ്ങുമ്പോളാണ് ബാബു മലയിടുക്കിൽ കുടുങ്ങിപ്പോയത്. മലയിറങ്ങുമ്പോൾ യുവാവ് മലയിടുക്കിലേക്ക് വീഴുകയായൊരുന്നു. വീഴ്ചയെ തുടർന്ന് ഇയാൾക്കു പിന്നെ മുകളിലേക്ക് കയറാൻ കഴിഞ്ഞില്ല. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിക്കാൻ കഴിയുന്നതും ശ്രമിച്ചു എങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. തുടർന്ന് അവർ മലയിറങ്ങി നാട്ടുകാരെ വിവരം അറിയിക്കുക ആയിരുന്നു. ദേശീയ ദുരന്ത നിവരന സംഘത്തിന്റെ ഒരു സങ്കം യുവാവ് കുടുങ്ങിക്കിടക്കുന്നതിന്റെ അടുത്ത ക്യാമ്പ് ചെയ്യുന്നുണ്ട്. ഇവർക്കും യുവാവിനെ നേരിട്ട് കാണാൻ സാധിക്കില്ല.
മൂന്നടി നീളമുള്ള മലയിദുക്കിലനു യുവാവ് ഉല്ലത്. ഇവിടേക്ക് മറ്റു മൃഗങ്ങളൊന്നും എത്തിച്ചേരാൻ സാധ്യത ഇല്ല. എന്നാലും വെള്ളവും ഭക്ഷണവും ഇല്ലാതെ പരിക്ക് പറ്റിയ കാലുമായി എത്രത്തോളം സമയം യുവാവിന് അവിടെ കഴിച്ചു കൂട്ടൻ പറ്റുമെന്ന് അറിയില്ല. പാലക്കാട് ജില്ലാ കളക്ടർ ആൻ രക്ഷ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കുടിവെള്ളം പോലുമില്ലാതെ കാലിനു പരിക്കേറ്റ നിലയിൽ മലയിടുക്കിൽ യുവാവ് മുപ്പത് മണിക്കൂറാണ് പിന്നിട്ടിരിക്കുന്നത്.