സംസ്ഥാനത്ത് കുരങ്ങു വസൂരി? ഒരാൾ നിരീക്ഷണത്തിൽ

Share Now

സംസ്ഥാനത്ത് ഒരാള്‍ക്ക് മങ്കി പോക്‌സ് ബാധിച്ചതായി സംശയം; രോഗലക്ഷണം യുഎഇയില്‍ നിന്ന് വന്നയാള്‍ക്ക്.

സംസ്ഥാനത്ത് കുരങ്ങുവസൂരി സംശയിച്ച് ഒരാള്‍ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പരിശോധനയ്ക്കായി സാമ്പിള്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.

നിരീക്ഷണത്തിലുള്ളത് യുഎഇയില്‍ നിന്ന് എത്തിയ ആളാണ്. യുഎഇയില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ ആള്‍ക്കാണ് മങ്കി പോക്‌സ് സംശയിക്കുന്നത്.

യുഎഇയില്‍ ഇയാളുമായി അടുത്ത സമ്പര്‍ക്കമുള്ള ഒരാള്‍ക്ക് മങ്കി പോക്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗിയെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.

പരിശോധനാഫലം വൈകിട്ടെത്തും. ഫലം വന്നശേഷം ഏത് ജില്ലക്കാരനെന്ന് വ്യക്തമാക്കുമെന്നും മന്ത്രി പറ‍ഞ്ഞു . പനിയും ശരീരത്തിലുണ്ടാകുന്ന പൊള്ളലുമാണ് ലക്ഷണം. കുരങ്ങ് പനി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുമെന്നതാണ് ആശങ്ക ഉണ്ടാക്കുന്നത്.

മങ്കിപോക്സും കുരങ്ങുപനിയും ഒന്നാണോ?കുരങ്ങുപനിയുടെയും മങ്കിപോക്സിന്റെയും വ്യാപനരീതിയും രോഗലക്ഷണങ്ങളുമെല്ലാം പാടേ വ്യത്യസ്തമാണ്.

കൂടുതൽ അറിയാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യൂ

https://www.mathrubhumi.com/health/features/monkeypox-and-kyasanur-forest-disease-viral-fever-monkey-fever-1.7556347


Share Now

Leave a Reply

Your email address will not be published. Required fields are marked *