ബറോസിന്റെ പ്രോമോ ടീസര്‍ പുറത്ത്: ഇതും മരക്കാര്‍ പോലെയാണോ?

Share Now

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘നിധി കാക്കും ഭൂതം ബറോസിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു. ചിത്രത്തിലെ മോഹൻലാലിൻറെ പുതിയ ഗെറ്റപ്പ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇതു വരെ കണ്ടിട്ടില്ലാത്ത മെയ്ക്ഓവറിലാണ് അദ്ദേഹം ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടത്. തല മൊട്ടയടിച്ച താടി നീട്ടി വളർത്തിയ ലുക്ക് ആൺ ചിത്രത്തിൽ താരത്തിന്റേത്. 3 ഡി യിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ വാസ്കോ ഡി ഗാമ യുടെ നിധി കാക്കുന്ന ഭൂതമായാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്.

ഇന്ത്യക്ക് അകത്തും പുറത്തും ഉള്ള നിരവധി അഭിനേതാക്കൾ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. മിന്നൽ മുരളി എന്ന ബേസിൽ ജോസഫ് ചിത്രത്തിലെ വില്ലൻ കഥാ പാത്രമായി വന്നു പ്രേക്ഷക മനസ്സിൽ ഇടം നേടിയ ഗുരു സോമ സുന്ദരം ഈ സിനിമയിൽ ഒരു പ്രധാന കഥ പത്രത്തെ അവതരിപ്പിക്കുന്നു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ഈ പടത്തിന്റെ തിരക്കഥ തയാറാക്കിയത് ജിജോ ആണ്. പ്രൊഡക്ഷൻ ഡിസൈൻ നിർവഹിക്കുന്നത് സന്തോഷ് രാമനും കാമറ സന്തോഷ് ശിവനും ആണ്.

ബറോസിന്റെ യഥാർത്ഥ ചരിത്രം അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. 1497 ജൂലൈ ൽ ആണ് ഇന്ത്യ കണ്ടെത്താനുള്ള വാസ്കോ ഡി ഗാമ യുടെ യാത്ര ആരംഭിക്കുന്നത്. യാത്രക്കിടയിൽ വെച്ച് കണ്ടുമുട്ടിയ മലബാറി വ്യാപാരികളുടെ സഹായത്തോടെ ആണ് ഗാമ ഇന്ത്യയിലേക്ക് എത്തുന്നത്. ഇതിനു 4 വര്ഷങ്ങള്ക്കി ശേഷം ഗാമയെ പോർട്ടുഗീസ് രാജാവ് വീണ്ടും ഇന്ത്യയിലേക്ക് അയക്കുകയും ലക്ഷക്കണക്കിന് സ്വർണത്തിന്റെ മതിപ്പുള്ള കച്ചവടം നടത്തി അവർ മടങ്ങുകയും ചെയ്തു.

കൊള്ളയും കൊലയും നടത്തിയ സ്വർണങ്ങളും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും കപ്പലുകളിൽ കുത്തിനിറച്ച തിരിച്ച യാത്രയിൽ വൻ കൊടുങ്കാറ്റും കടൽക്ഷോഭവും വിള്ളലുകൾ ഏല്പിച്ചു. വലിയ കപ്പലുകളിൽ നിറയെ ഉള്ള വില മതിക്കാനാവാത്ത സമ്പത്തുമായി കടലിന്റെ ആഴങ്ങളിലേക്ക് ഒരുപാട് സൈനികരും മറഞ്ഞു പോയി. ഈ സംഭവത്തിൽ തന്റെ സഹൊധരനെയും സമ്പാദ്യവും നഷ്ടപെട്ട ബറോസ് നിധി കാക്കുന്ന ഭൂതത്തെ പോലെ കടലിൽ തന്നെ മരണം വരെ ചിലവഴിച്ചു.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ എന്ന പേരിൽ ബറോസ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. കോവിഡ് കാരണം ചിത്രീകാരണം നിർത്തി വെച്ചിരിക്കുക ആയിരുന്ന ചിത്രം ഈയിടെ ആണ് ചിത്രീകരണം പുനരാരംഭിച്ചത്. നടൻ പൃഥ്വിരാജ് ചിത്രത്തിൽ പ്രധാന കഥ പത്രത്തെ അവതരിപ്പിക്കുന്നു എന്ന വാർത്ത ഉണ്ടായിരുന്നു. എന്നാൽ ഡേറ്റ് പ്രശ്നങ്ങൾ കൊണ്ട് പൃഥ്വിരാജ് ബറോസിൽ നിന്ന് പിന്മാറി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശാരീരികമായി ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരേണ്ട സിനിമയായ ആടുജീവിതത്തനു വേണ്ടി സമയം മാറ്റി വെക്കേണ്ടതുള്ളത് കൊണ്ടാണ് ബാരോസിൽ നിന്ന് പിന്മാറുന്നത് എന്നാണ് നിലവിൽ കിട്ടിയ വിവരം.

2019 ഏപ്രിലിൽ പ്രഖ്യാപിച്ച സിനിമയുടെ ഒഫീഷ്യൽ ലോഞ്ചിങ് ഈ വര്ഷം മാർച്ചിലായിരുന്നു. രഫെൽ അമർഗോ എന്ന സ്പാനിഷ് താരവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വാസ്കോ ഡി ഗാമയുടെ വേഷത്തിലാണ് അദ്ദേഹം അഭിനയിക്കുക.


Share Now

Leave a Reply

Your email address will not be published.