സെൽഫി ഒ.കെ ആയില്ല; വീണ്ടും എടുത്തു; ആരാധകന്റെ ഫോൺ എറിഞ്ഞ് രൺബീർ; വീഡിയോ കാണാം
ആരാധകരുടെ അതിരു വിടുന്ന സെൽഫിഭ്രമം ചിലപ്പോഴൊക്കെ താരങ്ങളുടെ സമനില തെറ്റിക്കാറുണ്ട്. ചിലർ ചീത്തവിളിക്കുകയും കൈ തട്ടിമാറ്റുകയും ചെയ്യാറുണ്ട്.
സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകന്റെ മൊബൈൽ ഫോൺ വലിച്ചെറിഞ്ഞാണ് ബോളിവുഡ് നടൻ രൺബീർ കപൂർ കലിപ്പ് തീർത്തത്. ആരാധകന്‍ തുടര്‍ച്ചയായി സെല്‍ഫി എടുക്കാന് ശ്രമിച്ചതാണ് രണ്‍ബീറിനെ പ്രകോപിതനാക്കിയത്.
https://youtube.com/shorts/Zk8P01bb0M0?feature=share
https://youtube.com/shorts/CxE99uP5VIw?feature=share
എന്നാൽ ഇതൊരു മൊബൈൽ ഫോണിന്റെ പരസ്യ ഷൂട്ട് ആണെന്നാണ് ബോളിവുഡിൽ നിന്നുള്ള റിപ്പോർട്ട്.
പരസ്യം വൈറലാകുന്നതിനു വേണ്ടി അണിയറക്കാർ തന്നെ പകര്‍ത്തിയ വിഡിയോ ആണിത്. നെഗറ്റീവ് രീതിയിൽ ഈ വിഡിയോ പ്രമോട്ട് ചെയ്യാൻ ബോളിവുഡ് പിആർഓ ടീമിനെയും അണിയറ പ്രവർത്തകർ കൂട്ടുപിടിച്ചു.
പ്രമുഖ പിആർഓ ആളുകളും അവരവരുടെ ട്വിറ്റർ ചാനലിലൂടെ രൺബീറിനെതിരെ എന്ന രീതിയിൽ ഈ വിഡിയോ പ്രചരിപ്പിക്കുകയും ചെയ്തു.