തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ സേവനങ്ങളും ഓൺലൈൻ ആയി ലഭ്യമാണ്

Share Now

പഞ്ചായത്ത് ഓഫീസുകളിൽ കയറാതെ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ പൗര സേവനങ്ങളും നിങ്ങൾക്ക്‌ ഇനി ഓൺലൈൻ ആയി ചെയ്യാം. ഗ്രാമപഞ്ചായത്തുകളുടെ ഭരണപരമായ നടപടിക്രമങ്ങൾക്കും സേവനങ്ങൾക്കുമുള്ള ജനറൽ വെബ്‌ പോർട്ടൽ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന് ഉദ്ഘടനം ചെയ്തു.

ഈ പോർട്ടൽ എങ്ങനെ ഉപയോഗിക്കാം?

1. ആധാർ നമ്പർ, ആധാർ നമ്പറിലെ പേര്, ആധാറിൽ നൽകിയിരിക്കുന്ന ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ നൽകി രജിസ്റ്റർ ചെയ്യുക.

2. ഫോണിൽ മെസ്സേജ് ആയും മെയിൽ ആയും വന്നിട്ടുള്ള താത്കാലിക പാസ്സ്‌വേർഡ് ഉപയോഗിച്ചു മെയിൽ ഐഡിയോ ഫോൺ നമ്പറോ യൂസർ ഐഡിയായി നൽകുക

3. പാസ്‌വേഡ്‌ മാറ്റുക

4. ഈ പാസ്സ്‌വേർഡ് ഉം യൂസർ ഐഡി യും ഉപയോഗിച്ച് ലോഗിൻ ചെയ്യുക

പഞ്ചായത്ത് ഓഫീസുകളിൽ കാലുകുത്താതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ പൗര സേവനങ്ങളും നിങ്ങളുടെ വിരൽത്തുമ്പിലാണ്.

ഈ വെബ് പോർട്ടൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എല്ലാ സേവനങ്ങളും സാധാരണക്കാരിലേക്ക് എളുപ്പത്തിൽ എത്തിക്കാൻ സഹായിക്കുന്നു. ഇതിലൂടെ നിങ്ങൾക്ക് ഓൺലൈനായി അപേക്ഷ അഭ്യർത്ഥിക്കാനോ സമർപ്പിക്കാനോ ഓൺലൈനിൽ തന്നെ നിങ്ങളുടെ അപേക്ഷയ്ക്ക് മറുപടി ലഭിക്കാനോ കഴിയും.

അപേക്ഷയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സമർപ്പിക്കാനുള്ള സൗകര്യം ഈ വെബ്സൈറ്റിൽ ലഭ്യമാണ്. സിറ്റിസൺ പോർട്ടൽ 43 റീജിയണുകളിലായി 213 സേവനങ്ങൾ ഓൺലൈനിൽ വാഗ്ദാനം ചെയ്യുന്നു. ഓരോരുത്തർക്കും പ്രത്യേകം ഇൻബോക്സ് സംവിധാനം ഉണ്ടായിരിക്കും കൂടാതെ സെർറ്റിഫികേറ്റ്‌ കളും ഓൺലൈൻ ആയി ലഭ്യമാകും.


Share Now

Leave a Reply

Your email address will not be published. Required fields are marked *