സ്വീകാര്യത തിരികെപ്പിടിക്കാന്‍ ഇന്റര്‍നെറ്റ് ആയുധമാക്കാനൊരുങ്ങി ബി.എസ്.എന്‍.എല്‍.
ലാന്‍ഡ്‌ഫോണുകളുടെ സ്വീകാര്യത തിരികെപ്പിടിക്കാന്‍ ഇന്റര്‍നെറ്റ് ആയുധമാക്കാനൊരുങ്ങി ബി.എസ്.എന്‍.എല്‍. പഴയ ലാന്‍ഡ്‌ഫോണ്‍ വരിക്കാര്‍ക്ക് അതേനമ്പര്‍ നിലനിറുത്തി ഒപ്ടിക്കല്‍ ഫൈബര്‍ വഴി അതിവേഗ ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടി ലാന്‍ഡ്‌ഫോണ്‍ കണക്ഷന്‍ പുനഃസ്ഥാപിക്കാനുള്ള ഓഫറാണ് ബി.എസ്.എന്‍.എല്‍ നല്‍കുന്നത്.
ഒപ്പം ഇന്ത്യയില്‍ എവിടേക്കും പരിധിയില്ലാതെ സൗജന്യ കാളുകളും. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 8.12 ലക്ഷം ലാന്‍ഡ്‌ലൈന്‍ കണക്ഷനുകളാണ് കേരളത്തില്‍ മാത്രം ഉപേക്ഷിക്കപ്പെട്ടത്. രാജ്യത്താകെ കമ്പനിക്ക് 2.17 കോടി ലാന്‍ഡ് ഫോണ്‍ കണക്ഷനുകളേ അവശേഷിക്കുന്നുള്ളൂ. കേരളത്തില്‍ 14.15 ലക്ഷം. പ്ളാനിനായി 9496121200 എന്ന നമ്പറില്‍ വാട്സ്ആപ്പ് ചെയ്യാം.