ഒറ്റദിവസം കൊണ്ട് എല്ലാ സ്‌കൂളുകളും മിക്‌സഡാക്കാന്‍ കഴിയില്ല

Share Now

തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷംമുതല്‍ കേരളത്തിലെ ഗേള്‍സ്, ബോയ്സ് സ്‌കൂളുകള്‍ നിര്‍ത്തലാക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ഉത്തരവില്‍ പ്രതികരണവുമായി മന്ത്രി വി.ശിവന്‍കുട്ടി.

സംസ്ഥാനത്തെ ഗേള്‍സ് സ്‌കൂളുകളും ബോയ്‌സ് സ്‌കൂളുകളും മിക്‌സഡ് സ്‌കൂളുകളാക്കുന്നതില്‍ സര്‍ക്കാരിന് അനുകൂല നിലപാടാണെന്നും എനാല്‍ അത് ഒറ്റ ദിവസം കൊണ്ട് നടപ്പാക്കാവുന്ന കാര്യമല്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തിനിടെ വ്യക്തമാക്കി.

ബാലാവകാശകമ്മീഷന്‍ ഉത്തരവ് ഹൈക്കോടതി ഉത്തരവൊന്നുമല്ലല്ലോ എന്നും അടുത്ത വര്‍ഷം മുതല്‍ എല്ലാ സ്‌കൂളുകളും മിക്‌സഡ് സ്‌കൂളുകളാക്കുന്നതിലെ പ്രായോഗികതയെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പ് ചര്‍ച്ചകളാരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സമൂഹത്തിലുയരുന്ന വ്യത്യസ്താഭിപ്രായം കൂടി കണക്കിലെടുത്തേ അന്തിമതീരുമാനമെടുക്കൂ എന്നും തനിക്ക് ബാലവകാശകമ്മീഷന്‍ ഉത്തരവ് ലഭിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.


Share Now

Leave a Reply

Your email address will not be published. Required fields are marked *