യുദ്ധം പ്രഖ്യപിച് റഷ്യ: യുക്രൈനില്‍ വ്യോമാക്രമണം.
യുക്രൈനുമായി യുദ്ധം പ്രഖ്യാപിച്ചു റഷ്യ. തടയാന്‍ ശ്രമിക്കുന്നവര്‍ക്ക് സൈന്യം മറുപടി നല്‍കുമെന്നും ഇടപെട്ടാല്‍ ഇത് വരെ കാണാത്ത തരത്തില്‍ തിരിച്ചടിയുണ്ടാകും എന്നും റഷ്യന്‍ പ്രസിഡന്റ് വ്ലാദമിര്‍ പുടിന്‍ പ്രഘ്യപിച്ചു.
എന്തിനും തയ്യാര്‍ ആയാണ് റഷ്യ രംഗത്ത് ഇറങ്ങിയിടുള്ളത്. മറ്റു രാജ്യങ്ങളൊന്നും യുദ്ധത്തില്‍ ഇടപെടരുതെന്നും നിര്‍ദേശമുണ്ട്. ഡോണ്‍ ബോസിലേക്ക് കടക്കാന്‍ ആണ് സൈന്യത്തിന് പുടിന്‍ നിര്‍ദേശം നല്‍കിയത്. പുടിന്റെ യുദ്ധ പ്രഖ്യാപനത്തിന് പിന്നാലെ ഐക്യ രാഷ്ട്ര സഭയുടെ സഹായം യുക്രൈന്‍ തേടിയിട്ടുണ്ട്.
ഇതിനോടകം ഉകൈന്‍ അതിര്‍ത്തിയില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ രണ്ട് ലക്ഷം സൈനികരെ റഷ്യ വിന്യസിച്ചിടുണ്ട്. രണ്ട് വിമത പ്രവിശ്യകളില്‍ സൈന്യം ഇതിനോടകം പ്രവേശിക്കുകയും ചെയ്തിടുണ്ട്. യുക്രൈന്‍ അതിര്‍ത്തിയില്‍ റഷ്യ വ്യോമാക്രമണം തുടങ്ങിയിടുണ്ട്.
സൈനിക നടപടി പുടിന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ യുക്രൈന്‍ തലസ്ഥാനമായ ക്രീവില്‍ സ്ഫോടന ശബ്ദം കേട്ടതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിടുണ്ട്. ക്രീവില്‍ തുടര്‍ച്ചയായി സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു.
യുക്രെയ്നില്‍ റഷ്യ ആക്രമണം നടത്തിയതായി വാര്‍ത്താഏജന്‍സികള്‍. തലസ്ഥാനമായ കീവിന് സമീപം വെടിവയ്പും സ്ഫോടനങ്ങളും ഉണ്ടായതായി റിപ്പോർട്ട്. സൈനികനടപടിക്ക് റഷ്യന്‍ പ്രസിഡന്റ് ഉത്തരവിട്ടതോടെയാണ് നടപടികൾ.
സൈനികനടപടി അനിവാര്യമെന്ന് പ്രസിഡന്റ് വ്ലാഡിമിര്‍ പുടിൻ പറഞ്ഞു. നാറ്റോ വിപുലീകരണത്തിന് യുക്രെയ്‍നെ ഭഗമാക്കുന്നത് അംഗീകരിക്കാനാകില്ല. ബാഹ്യശക്തികള്‍ ഇടപെടരുത്. റഷ്യന്‍ നീക്കത്തിനുനേരെ വിദേശശക്തികള്‍ ഇടപെട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും.