സംസ്ഥാനത്ത് ഒരാൾക്കുകൂടി മങ്കിപോക്സ് സ്ഥിതീകരിച്ചു

Share Now

മലപ്പുറം: സംസ്ഥാനത്ത് ഒരാൾക്കു കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചു. ഈ മാസം ആറിന് യു.എ.ഇയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. രോഗിയുമായി സമ്പർക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. ഇതോടെ സംസ്ഥാനത്ത് മങ്കിപോക്‌സ് സ്സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.

കൊല്ലത്താണ് സംസ്ഥാനത്ത് ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചത്. പിന്നാലെ കണ്ണൂരിലും മങ്കിപോക്സ് റിപ്പോർട്ട് ചെയ്ത വാർത്ത പുറത്തുവന്നിരുന്നു. ഇതോടെ വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ആരോഗ്യവകുപ്പ് കർശനമായ ജാഗ്രത പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.


Share Now

Leave a Reply

Your email address will not be published. Required fields are marked *