ഓട്ടോയ്ക്ക് മേൽ വൈദ്യുതിക്കമ്പി പൊട്ടിവീണു എട്ടുപേർ മരിച്ചു.

Share Now

ഓട്ടോയ്ക്ക് മേൽ വൈദ്യുതിക്കമ്പി പൊട്ടിവീണു; എട്ടുപേർ മരിച്ചു ആന്ധ്രാപ്രദേശിൽ വൈദ്യുതിക്കമ്പി ഓട്ടോറിക്ഷയുടെ മുകളിലേക്ക് പൊട്ടിവീണ് എട്ടുപേർ മരിച്ചു. ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. താടിമാരി ബ്ലോക്കിലെ പള്ളിഗ്രാമത്തിന് സമീപം രാവിലെ 7 മണിയോടെയാണ് സംഭവം. മൂന്ന് പേർക്ക് ഗുരുതരമായി പരുക്കേറ്റു.

യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിലിടിച്ചതിന് പിന്നാലെയാണ് വൈദ്യുത കമ്പികൾ പൊട്ടി വീണ് ഓട്ടോറിക്ഷയ്ക്ക് തീ പിടിച്ചത്. പോസ്റ്റിൽ വണ്ടി ഇടിച്ച ഉടൻ ഡ്രൈവർ ചാടി പുറത്തിറങ്ങി. യാത്രക്കാർക്ക് ഇറങ്ങാൻ കഴിയുന്നതിന് മുമ്പ് തീ പിടിക്കുകയായിരുന്നുവെന്ന് തടിമാരി എസ്.ഐ ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വൈദ്യുതി ബന്ധം ഉടൻ തന്നെ അധികൃതർ വിച്ഛേദിച്ചു. തുടർന്നാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ഗുണ്ടാപ്പള്ളി ഗ്രാമത്തിൽ നിന്നുള്ള തൊഴിലാഴികളാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്. “ഞങ്ങൾ ഇതുവരെ 8 മൃതദേഹങ്ങൾ കണ്ടെടുത്തു. അഞ്ച് മുതൽ ആറ് വരെ യാത്രക്കാർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഞങ്ങൾ അവരെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി, ”ഗുഡ്ഡംപള്ളി ഗ്രാമത്തിൽ നിന്നുള്ള കർഷകത്തൊഴിലാളികളാണെന്ന് തിരിച്ചറിഞ്ഞതായി എസ്ഐ പറഞ്ഞു


Share Now

Leave a Reply

Your email address will not be published. Required fields are marked *