ബജറ്റ് അവതരണം ആരംഭിച്ചു; കേരളം വളർച്ചയുടെ പാതയിലെന്ന് ധനമന്ത്രി

Share Now

തിരുവനന്തപുരം: ബജറ്റ് അവതരണം ആരംഭിച്ചു. സംസ്ഥാനം വളർച്ചയുടെ പാതയിലാണെന്ന് ധനമന്ത്രി പറഞ്ഞു. അതിജീവനത്തിന്റെയും വീണ്ടെടുപ്പിന്റെയും പ്രതീക്ഷകൾ യഥാർഥ്യമായ വർഷം. പ്രതിസന്ധികളെ അതിജീവിക്കാനായി. ആഭ്യന്തര ഉൽപ്പാദനം കൂടി. കാർഷിക വ്യവസായിക മേഖലയിൽ വളർച്ച രേഖപ്പെടുത്തി. തനത് വരുമാനം വർധിച്ചു. വരുമാനം 85000 കോടിയായി വർധിക്കുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു.

കേരള വികസന മാതൃകകൾ നേട്ടങ്ങൾ ഉണ്ടാക്കി. ആളോഹരി വരുമാനം ഉൾപ്പടെ ഒട്ടേറെ സൂചികകളിൽ കേരളം മുന്നിലാണ്. വിലക്കയറ്റം നിയന്ത്രിക്കാൻ കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഉജ്ജ്വല നേട്ടം കൈവരിക്കാൻ കേരളത്തിന് സാധിച്ചു. ഇന്ത്യയിൽ ഏറ്റവും വിലക്കയറ്റം കുറവുള്ള സംസ്ഥാനമായി മാറിയെന്നും ധനമന്ത്രി സഭയിൽ പറഞ്ഞു.


Share Now

Leave a Reply

Your email address will not be published. Required fields are marked *