ജൂലൈ മാസത്തെ റേഷന്‍; വെള്ള കാര്‍ഡിന് ലഭിക്കുന്ന അരി വിഹിതത്തില്‍ കുറവ്

Share Now

ജൂലൈ മാസത്തെ റേഷന്‍ വിതരണത്തിന് തുടക്കമായി; വെള്ള കാര്‍ഡിന് ലഭിക്കുന്ന അരി വിഹിതത്തില്‍ കുറവ്

സംസ്ഥാനത്ത് ജൂലൈ മാസത്തെ റേഷൻ വിതരണം ആരംഭിച്ചു. ജൂണ്‍ മാസത്തിലെ റേഷൻ വിതരണം ജൂലൈ ഒന്ന് വരെ നടന്നിരുന്നു. ഇത് പൂര്‍ത്തിയായതോടെയാണ് ജൂലൈയിലെ റേഷൻ വിതരണം ആരംഭിച്ചത്.

ഇത്തവണ വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുന്ന അരി വിഹിതം വെട്ടിക്കുറച്ചിട്ടുണ്ട്. ഈ മാസം വെള്ള കാര്‍ഡിന് 10.90 രൂപ നിരക്കില്‍ 7 കിലോ അരിയാണ് ലഭിക്കുക.

കഴിഞ്ഞ രണ്ട് മാസങ്ങളായി 10 കിലോ അരിയാണ് വെള്ള കാര്‍ഡ് ഉടമകള്‍ക്ക് ലഭിച്ചിരുന്നത്. ഈ അളവാണ് ഇത്തവണ 7 കിലോയായി വെട്ടിക്കുറച്ചത്. മട്ട അരി, പച്ചരി, പുഴുക്കലരി എന്നിവ ഉള്‍പ്പെടെയാണ് ഈ അളവ്.

അരി വിഹിതത്തില്‍ താലൂക്കടിസ്ഥാനത്തില്‍ നേരിയ വ്യത്യാസങ്ങള്‍ ഉണ്ടാകുന്നതാണ്. മറ്റ് കാര്‍ഡ് ഉടമകള്‍ക്കുള്ള അരി വിഹിതത്തില്‍ വ്യത്യാസമില്ല.

അതേസമയം, വെള്ള, നീല കാര്‍ഡ് ഉടമകള്‍ക്ക് സ്റ്റോക്ക് അനുസരിച്ച്‌ മാത്രമാണ് ആട്ട ലഭിക്കുകയുള്ളൂ. ഇ-പോസ് മെഷീനുകള്‍ തകരാറിലാകുന്ന സാഹചര്യം കണക്കിലെടുത്ത് റേഷൻ കാര്‍ഡ് ഉടമകള്‍ വേഗം തന്നെ ജൂലൈ മാസത്തെ റേഷൻ വിഹിതം വാങ്ങേണ്ടതാണ്.


Share Now

Leave a Reply

Your email address will not be published. Required fields are marked *