ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ ഏഴുവർഷം വരെ തടവ്, 5 ലക്ഷം വരെ പിഴ

Share Now

ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ ഏഴുവർഷം വരെ തടവ്, 5 ലക്ഷം വരെ പിഴ; വീണാ ജോർജ്

ആരോ​ഗ്യപ്രവർത്തകരെ ആക്രമിച്ചാൽ പരമാവധി ഏഴുവർഷം വരെ തടവ്, 5 ലക്ഷം വരെ പിഴയെന്ന് ആരോഗ്യമന്ത്രി വീണാജോർജ്. ആശുപത്രി സംരക്ഷണ നിയമഭേദ​ഗതി ഓർഡിനൻസ് വിശദമാക്കി ആരോഗ്യമന്ത്രി. കേസുകൾ പരി​ഗണിക്കാൻ എല്ലാ ജില്ലയിലും സ്പെഷ്യൽ കോടതിയുണ്ടാകും.

സെക്യൂരിറ്റി, പാരാ മെഡിക്കൽ സ്റ്റാഫ് എല്ലാവരും നിയമത്തിൽ ഉൾപ്പെടും. ആക്രമിക്കുന്നവർക്ക്ർതിരെ മിനിമ ശിക്ഷ ഉറപ്പാക്കും. കേസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം നടത്തണം.

അന്വേഷണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണം. ഇതിന് വേണ്ടിയിട്ട് ഒരു സ്പെഷ്യൽ കോർട്ടും പ്രോസിക്യൂട്ടറിനെയും ഗവൺമെന്റ് നിയമിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.


Share Now

Leave a Reply

Your email address will not be published. Required fields are marked *