കോഴിക്കോട് മെഡി: കോളേജിൽ വ്യാജ ഡോക്ടർ; മുക്കം സ്വദേശി പിടിയിൽ

Share Now

കോഴിക്കോട്: ഡോക്ടർ ചമഞ്ഞ് ഗവ . മെഡിക്കൽ കോളേജിൽ വിലസിയ യുവാവ് പിടിയിൽ . മുക്കം ചേന്നമംഗലൂർ ചേന്നാം കുളത്ത് വീട്ടിൽ സികെ അനുപിനെയാണ് പിടികൂടിയത് .

വാർഡുകളിലും ഒ.പി.കളിലും സ്റ്റെതസ്കോപ്പും വെള്ളക്കോട്ടും ധരിച്ച് ഇടയ്ക്ക് അനൂപ് ശരിരായ ഡോക്ടറല്ല , ആശുപത്രിയിലെത്താറുള്ള വ്യാജനാണെന്ന് നേരത്തേ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർക്ക് വിവരം ലഭിച്ചിരുന്നു .

തുടർന്ന് അനൂപിനായി നിരീക്ഷണം ശക്തമാക്കിയിരുന്നു . സുരക്ഷജീവനക്കാരായ കെ സജിൻ , ഇ ഷാജി എന്നിവർ വാർഡുകളിൽ നിരീക്ഷണം നടത്തവേ 36 -ാം വാർഡിനടുത്ത് നിന്നാണ് അനൂപിനെ പിടികൂടിയത് . ഡ്യൂട്ടി മെഡിക്കൽ ഓഫീസർ മെഡിക്കൽ കോളേജ് പോലീസിന് പരാതി നൽകിയതിനെത്തുടർന്ന് പോലീസ് ആശുപത്രിയിലെത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു .

അനൂപിനെ കണ്ടാൽ പിടികൂടണമെന്ന് സർജന്റ് പി . സാഹിർ നേരത്തെ സെക്യൂരിറ്റി ജീവനക്കാർക്ക് നിർദേശം നൽകിയിരുന്നു . ശനിയാഴ്ച രാത്രി അനൂപ് വീണ്ടും വാർഡ് 36 – ന് അടുത്തെത്തിയത് . പിടികൂടിയപ്പോൾ ആദ്യം ഡോക്ടറാണെന്ന് പറഞ്ഞെങ്കിലും പരിശോധിച്ചപ്പോൾ തിരിച്ചറിയൽ കാർഡ് ഇല്ലെന്ന് കണ്ടെത്തി .

തുടർന്ന് വാർഡിലെ ഡോക്ടറുടെ അടുത്തുകൊണ്ടുപോയി ഉറപ്പുവരുത്തുകയും ചെയ്തു . രണ്ടാഴ്ചയായി ഇയാൾ ആശുപത്രിയിൽ ഡോക്ടർ ചമഞ്ഞ് നടക്കുകയായിരുന്നു . നേരത്തെ 108 ആംബുലൻസിൽ ജോലി ചെയ്തതിന്റെ പരിചയം വെച്ചായിരുന്നു ഡോക്ടറായി ആശുപത്രിയിലെത്തിയത് .


Share Now

Leave a Reply

Your email address will not be published. Required fields are marked *