തുഷാരഗിരിയില്‍ മലവെള്ളപ്പാച്ചില്‍; ജീവനും കൊണ്ട് ഓടി സഞ്ചാരികള്‍

Share Now

കണ്ണടച്ച്‌ തുറക്കുമ്ബോഴേക്കും തുഷാരഗിരിയില്‍ മലവെള്ളപ്പാച്ചില്‍; ജീവനും കൊണ്ട് ഓടി സഞ്ചാരികള്‍

കോഴിക്കോട് ജില്ലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ തുഷാരഗിരിയില്‍ മലവെള്ളപ്പാച്ചിലില്‍ നടുങ്ങി സഞ്ചാരികള്‍
നിമിഷ നേരംകൊണ്ടാണ് മലവെള്ളം കുത്തിയൊഴുകിയത്. സഞ്ചാരികള്‍ ഓടിമാറിയതിനാല്‍ വലിയ അപകടം ഒഴിവായി. മലവെള്ളപ്പാച്ചിലിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വീഡിയോ കാണാം

ഇന്നലെ വൈകീട്ടാണ് സംഭവം. അവധി ദിനമായതിനാല്‍ ഏറെ സഞ്ചാരികളുണ്ടായിരുന്നു. മേഖലയില്‍ ആ സമയത്ത് മഴയുണ്ടായിരുന്നില്ല. എന്നാല്‍, പൊടുന്നനെ മലവെള്ളം കുത്തിയൊഴുകുകയായിരുന്നു. തുഷാരഗിരി വനമേഖലയില്‍ പെയ്ത കനത്ത മഴയാണ് മലവെള്ളപ്പാച്ചിലിന് കാരണമായത്.


Share Now

Leave a Reply

Your email address will not be published. Required fields are marked *