12 മണിക്കൂറിനിടെ തുർക്കിയിൽ വീണ്ടും ഭൂചലനം: മരിച്ചവരുടെ എണ്ണം 1900 കടന്നു

Share Now

12 മണിക്കൂറിനിടെ തുർക്കിയിൽ വീണ്ടും ഭൂചലനം. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ആയിരക്കണക്കിനാളുകളെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. 12 മണിക്കൂറിനിടെയാണ് റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനമുണ്ടായത്.

തുടർ ചലനത്തെ തുടർന്ന് തുർക്കിയിലെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി. തുർക്കി-സിറിയൻ അതിർത്തി മേഖലയിലാണ് അതിശക്തമായ ഭൂചലനമുണ്ടായത്. ആദ്യ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1900 കടന്നു. രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് തുർക്കിയെ നടുക്കിയ രണ്ടാം ഭൂചലനമുണ്ടായത്. രണ്ടാം ചലനത്തിന് റിക്ടർ സ്കെയിലിൽ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയത്.

നൂറുകണക്കിന് കെട്ടിടംങ്ങൾ നിലംപൊത്തി. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ആയിരക്കണക്കിനാളുകളെ രക്ഷിക്കാൻ ശ്രമം തുടരുകയാണ്. തുടർ ചലനങ്ങൾ ഉണ്ടാകുമോ എന്ന് ഭീതിയിലാണ് രാജ്യം. ഇന്ന് പുലർച്ചെ പ്രദേശിക സമയം 4.17 നാണ് തുർക്കിയും സിറിയയും കുലുങ്ങി വിറച്ചത്.


Share Now

Leave a Reply

Your email address will not be published. Required fields are marked *