പുതിയ അപ്ഡേഷനുമായി വാട്സാപ്പ്
ശബ്ദസന്ദേശങ്ങള്‍ സ്റ്റാറ്റസ് ആക്കുന്നതിന് പിറകേ പുതിയൊരു പരീക്ഷണവുമായി വാട്സാപ്പ്. നമ്മള്‍ അയച്ച വാട്‌സാപ്പ് സന്ദേശം ഡിലീറ്റ് ചെയ്യുന്നതിന് രണ്ട് തരം ഓപ്ഷനുകളാണ് ഇപ്പോഴുളളത്.
ആ സന്ദേശം കാണേണ്ട എന്നുണ്ടെങ്കില്‍ ഒന്നുകില്‍ ഡിലീറ്റ് ഫോര്‍ മി അഥവാ തനിക്ക് മാത്രമായി സന്ദേശം ഡിലീറ്റ് ആകാനോ, അല്ലെങ്കില്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ അഥവാ ആ ഗ്രൂപ്പിലെ ആര്‍ക്കും കാണാതെയിരിക്കാന്‍ സന്ദേശം ഡിലീറ്റ് ചെയ്യുന്ന ഓപ്ഷന്‍.
എന്നാല്‍ ഇപ്പോള്‍ സന്ദേശം അയച്ചശേഷം ഒരുമണിക്കൂറോളം സമയം മാത്രമേ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഓപ്ഷന്‍ പ്രവര്‍ത്തിക്കൂ. ഇനി അതിന്റെ സമയം ദീര്‍ഘിപ്പിക്കുന്ന പരീക്ഷണത്തിലാണ് വാട്‌സാപ്പ്. പുതിയ അപ്‌ഡേറ്റ് നടപ്പായാല്‍ രണ്ട് ദിവസം 12 മണിക്കൂര്‍ സമയത്തിന് മുന്‍പുളള മെസേജുകള്‍ വരെ ഇങ്ങനെ ഡിലീറ്റ് ചെയ്യാമെന്നാണ് വിവരം.