പെൺകുട്ടികൾക്ക് നടുറോഡിൽ മർദ്ദനം അഞ്ചിലേറെ തവണ മുഖത്തടിച്ചു

Share Now

മലപ്പുറം പാണമ്പ്രയിൽ ആണ് സംഭവം അമിതവേഗതയിലുള്ള ഡ്രൈവിംഗ് ചോദ്യം ചെയ്ത പെൺകുട്ടിയെ യുവാവ് മർദ്ദിച്ചു അഞ്ചിലേറെ തവണ മുഖത്തടിച്ചു. വീഡിയോ ദൃശ്യങ്ങൾ പുറത്ത് സംഭവത്തിൽ പൊലീസിനെതിരെ പെൺകുട്ടികൾ. പൊലീസ് കർശന നടപടി സ്വീകരിച്ചില്ലെന്ന് പരാതിക്കാരിയായ പെൺകുട്ടി അസ്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരാതി പിൻവലിപ്പിക്കാൻ പല രീതിയിലുള്ള സമ്മർദ്ദമുണ്ടായി. താൻ പറഞ്ഞത് പൂർണമായും മൊഴിയായി രേഖപ്പെടുത്താൻ പോലും പൊലീസ് തയ്യാറായില്ലെന്നും പെൺകുട്ടി ആരോപിച്ചു.

നടുറോഡിൽ വെച്ച് പെൺകുട്ടിയെ മർദ്ദിക്കുന്നത് കണ്ട് മറ്റുയാത്രക്കാർ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ പ്രതി അവിടെനിന്നും കാറിൽ വേഗത്തിൽ കടന്നു കളയുകയായിരുന്നു. തനിക്കൊപ്പമുണ്ടായിരുന്ന സഹോദരിയെടുത്ത ദൃശ്യങ്ങൾ കാണിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു.

അമിതവേഗത്തിൽ കാറോടിച്ചെത്തിയ പ്രതി പെൺകുട്ടികളോടിച്ച വാഹനം അപകടത്തിൽപ്പെടുന്ന രീതിയിൽ തെറ്റായ വശത്ത് കൂടി ഓവർടേക്ക് ചെയ്തു. ഇതോടെ പെൺകുട്ടികളുടെ വാഹനം മറിയാനായിപോയി. ഇതേ തുടർന്ന് ഞങ്ങളുടെ വാഹനം അപകടത്തിൽപ്പെടുന്ന നിലയിലേക്ക് എത്തിയ സാഹചര്യത്തിലാണ് പ്രതികരിച്ചതെന്നും പെൺകുട്ടികൾ പറഞ്ഞു.

പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ ഉടൻ ജാമ്യത്തിൽ വിട്ടയച്ചുവെന്നും നിസാരമായ വകുപ്പുകളാണ് പ്രതിക്കെതിരെ ചേർത്തത് എന്നും പെൺകുട്ടികൾ ആരോപിച്ചു


Share Now

Leave a Reply

Your email address will not be published. Required fields are marked *