ഇന്ന് മഴ കനക്കും: 5 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനതപുരം: ഇന്ന് സംസ്ഥാനത്ത് വ്യാപകമായി കനത്ത മഴ ലഭിക്കും എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനതപുരത് കനത്ത മഴ തുടരുന്നു. വിധുര, പൊന്മുടി, നെടുമങ്ങാട്, മേഗലകലിലാണ് കനത്ത മഴ. മറ്റു മലയോര മേഗലകളിലും മഴ തുടരുകയാണ്. അടുത്ത 6 ദിവസത്തിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ഓരോ പുതിയ ന്യൂന മര്‍ദ്ദ്ങ്ങള്‍ കൂടി. 5 ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ടും 9 ജില്ലകളില്‍ യെല്ലോ അലേര്ടും പ്രക്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, ഏറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് നല്കിയിടുല്ലത്. വേഗത്തിലുള കാറ്റിനും ന്യൂന മര്‍ദ്ധത്തിനും സാധ്യത ഉള്ളതിനാല്‍ കടല്‍ പ്രക്ശുബ്ധമാണ്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുര്തെന്നും മുന്നറിയിപ്പുണ്ട്.
വിഴിഞ്ഞത് കനത്ത മഴയെ തുടര്‍ന്ന്‍ ഗംഗയാര്‍ തോട് കരകവിഞ്ഞ് സമീപത്തെ കടകളില്‍ വെള്ളം കയറി. കോവളം വാഴമുട്ടത്ത് വീടുകള്‍ക്ക് വീടുകള്‍ക്ക് മുകളില്‍ മഞ്ഞിടിഞ്ഞു. നെയ്യടിങ്കര ടി.ബി ജങ്ക്ഷനില്‍ ദേശീയ പാതയിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നതിനാല്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെടും.

തിരുവനതപുരത്ത് കനത്ത മഴയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. വൈദ്യുതി ലൈനുകള്‍ പൊട്ടിവീണ് കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ അധികൃതരെ വിവരം അറിയിക്കനമെണ്ണ്‍ ജില്ല ഇന്ഫര്‍മഷന്‍ ഓഫീസ് അറിയിച്ചു. യാതൊരു കരണ വശാലും അത് എടുത്തു മാറ്റാന്‍ ശ്രമിക്കരുതെന്നും മഴയത്തു മരങ്ങള്‍ക്ക് താഴെ വാഹനഗല്‍ പാര്‍ക്ക് ചെയ്യണോ മഴ നനയാതെ കയറി നില്‍കാനോ പാടില്ലെന്നും അറിയിപ്പുണ്ട്.
വരുന്ന ഏതാനും മണിക്കൂറുകളില്‍ 9 ജില്ലകളില്‍ ഇടിയോടു കൂടിയ കനത്ത മഴക്ക സാധ്യത ഉണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഇടുക്കി, ഏറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ആണ്‍ കനത്ത മഴയും 40 കിലോമീറ്റര്‍ വേഗതയില്‍ വീശി അടിചെക്കാവുന്ന കാറ്റിനും സാധ്യത ഉണ്ടെന്ന കലാവസ്ഥ വകുപ്പ് അറിയിച്ചത്.
ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ കിട്ടും. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപമെടുക്കുന്ന ന്യൂന മര്ധങ്ങള്‍ വരും മനിക്കൊരില്‍ കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യത ഉണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കള്‍ ആന്ടമാന്‍ കടലില്‍ അടുത്ത മണിക്കൂറുകളില്‍ പുതിയ ന്യൂന മര്‍ദം രൂപപെടാന്‍ സാധ്യത. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ഇത് മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂന മര്ധമായി മാറിയേക്കും. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്ര വാത ചുഴി നിലനില്‍ക്കുന്നു. ഇത് ശക്തി പ്രാപിച്ചു ന്യൂന മര്ധമായി മാറാനും സാധ്യത ഉണ്ട്.
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ വ്യാപകമായി ശക്തമായ മഴ തുടരും. ഇന്നും നാളെയും ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യത ഉണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ കനത്തെക്കും. മലയോര മേഗലകളില്‍ ജാഗ്രത നിര്‍ദേശം. ഇന്നും നാളെയും 14 ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇടി മിന്നലിനും ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാല്‍ പൊതു ജനങ്ങള്‍ ജാഗ്രത പളിക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്ദ്ദേശം പുറപ്പെടുവിച്ചു.